മുഹമ്മ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍ നിരപരാധികളെന്ന് പ്രദേശവാസികള്‍. സ്മാരകം തീവച്ച കേസുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത പി. സാബു, ദീപു, രാജേഷ്, പ്രമോദ് എന്നിവര്‍ നിരപരാധികളാണെന്ന വാദവുമായി കണ്ണര്‍കാട് ചേര്‍ന്ന പൗരസമിതി യോഗമാണ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച പരാതി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നല്‍കാനും തീരുമാനിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം മുന്‍കൂട്ടി തയാറാക്കിയ നാടകം മാത്രമാണ്. യഥാര്‍ത്ഥ പ്രതികളെ ബോധപൂര്‍വം ഒഴിവാക്കി നിരപരാധികളായ നാലുപേരെ ഉള്‍പ്പെടുത്തി കേസ് തീര്‍ത്തുകളയാം എന്നായിരുന്നു ഇവരുടെ മുന്‍കൂട്ടിയുള്ള തീരുമാനമെന്നും പ്രസ്താവനയില്‍ പറയുന്നു. കേസ് സിബിഐയെ ഏല്‍പ്പിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പൗരസമിതി ആവശ്യപ്പെടുന്നു. അതേസമയം കേസിലെ ഒന്നാംപ്രതി ലതീഷ് ബി.ചന്ദ്രനെ ഒഴിവാക്കി നാലുപേരുടെ കാര്യം മാത്രം പൗരസമിതി പറയുന്നതില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: