ആലപ്പുഴ: ഓട്ടോറിക്ഷ ഡ്രൈവറെ യാത്ര വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. തോണ്ടന്‍കുളങ്ങര ഓട്ടോ സ്റ്റാന്‍ഡിലെ ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ എസ്. രാജീവ്കുമാറിനെയാണ് കഴിഞ്ഞദിവസം രാത്രി ഏഴരയോടെ തത്തംപള്ളി സെമിത്തേരി റോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പാലക്കുളം ഭാഗത്തു നിന്നും 20 വയസ് തോന്നിക്കുന്ന യുവാവാണ് ഓട്ടം വിളിച്ചത്. സെമിത്തേരി റോഡില്‍ എത്തിയപ്പോള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഓട്ടോറിക്ഷ നിര്‍ത്തി കൂലി ആവശ്യപ്പെട്ടപ്പോള്‍ റോഡില്‍ നിന്നിരുന്ന നാലുപേര്‍ മര്‍ദ്ദിക്കുകയായിരുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് നഗരത്തില്‍ ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളുടെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രകടനം നടത്തി. ബിഎംഎസ് മേഖലാ പ്രസിഡന്റ് തത്തംപള്ളി ശ്രീകുമാര്‍, ടി. ബഷീര്‍, കെ. സാബു എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്കി. തുടര്‍ന്നു നടന്ന യോഗത്തില്‍ കെ.ജെ. ജയ്ലാല്‍, സി. ഷാജി, ഇ. സാബു, ടി.കെ. ബഷീര്‍, രമേശ്കുമാര്‍, ജയേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: