ആലപ്പുഴ: എജ്യൂക്കേഷണല്‍ ലോണീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വായ്പ ഗുണഭോക്താക്കള്‍ ഡിസംബര്‍ 16ന് കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. വിദ്യാഭ്യാസ വായ്പയ്ക്കുമേലുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക, കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ ഇളവ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ആശ്വാസകരമായ രീതിയില്‍ നടപ്പാക്കുക, ജനറല്‍ നഴ്സിങ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ വായ്പകള്‍ക്കും പലിശയിളവ് നല്‍കുക, സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ക്കും പലിശയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. രാവിലെ 10ന് ഇഎംഎസ് സ്റ്റേഡിയത്തിന് മുന്നില്‍ നിന്നാരംഭിക്കും. പ്രൊഫ. എബ്രഹാം അറയ്ക്കല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് പോളി തോമസ് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: