അമ്പലപ്പുഴ: കെഎസ്ആര്‍ടിസി ബസുകളുടെ റൂട്ട് നിശ്ചയിക്കുന്നത് കണ്ടക്ടര്‍മാര്‍. തകഴി വികസന സമിതി മാനേജിങ് ഡയറക്ടര്‍ക്ക് പരാതി നല്കി. കണ്ടക്ടര്‍മാര്‍ റൂട്ട് നിശ്ചയിക്കുമ്പോള്‍ ദുരിതം അനുഭവിക്കുന്നത് യാത്രക്കാരാണെന്നും ആലപ്പുഴ ഡിപ്പോയില്‍ അമ്പലപ്പുഴ വഴി തിരുവല്ല, ഹരിപ്പാട് ഭാഗങ്ങളിലേക്ക് തിരക്കുള്ള സമയത്ത് ബസ് ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും വികസന സമിതി പറയുന്നു. നിലവില്‍ ബസുകളുടെ റൂട്ട് നിശ്ചയിക്കാന്‍ സ്റ്റേഷന് മാസ്റ്റര്‍, കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍, ജനറല്‍ കണ്‍ട്രോളിങ് തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ ഉള്ളപ്പോഴാണ് തോന്നുംപോലെ സര്‍വീസ് നടത്തി കണ്ടക്ടര്‍മാര്‍ യാത്രക്കാരെ വലയ്ക്കുന്നത്. തിരക്കില്ലാത്ത സമയങ്ങളില്‍ മിക്കപ്പോഴും കോണ്‍വോയി അടിസ്ഥാനത്തില്‍ ബസുകള്‍ പോകുന്ന കാഴ്ചയും പതിവാണ്.
കോണ്‍വോയ് സര്‍വീസുകള്‍ കടന്നുപോകുന്ന അമ്പലപ്പുഴ സ്റ്റേഷന് മാസ്റ്ററും കാഴ്ചക്കാരനാകുന്നു. രണ്ടു മിനിട്ട് ഇത്തരം ബസുകള്‍ പിടിച്ചിട്ടാല്‍ 25 യാത്രക്കാരെയെങ്കിലും കിട്ടും, എന്നാല്‍ നടപടിയില്ല. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ആലപ്പുഴയിലെ പരിശോധകരെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നു വികസന സമിതി പ്രസിഡന്റ് കരുമാടി മോഹനന്, സെക്രട്ടറി ബൈജു നാരാണത്ത് എന്നിവര്‍ പരാതിയില്‍ എംഡിയോടു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: