ആലപ്പുഴ: വീരചരമമടഞ്ഞ സായുധസേനാംഗങ്ങളെ അനുസ്മരിച്ച് ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാകദിനം ആചരിച്ചു. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍സിസി കേഡറ്റില്‍ നിന്ന് പതാക സ്വീകരിച്ച് സായുധസേനാ പതാകനിധി സമാഹരണം കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യുദ്ധവിധവകളെ ആദരിച്ചു. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ടയേര്‍ഡ് വിങ് കമാന്‍ഡര്‍ സി.ഒ. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. യുദ്ധവിധവകളുടെയും അവരുടെ ആശ്രിതരുടെയും പുനരധിവാസം ഉറപ്പാക്കുക, സായുധസേനാംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുക, പുനരധിവാസ-ക്ഷേമകാര്യങ്ങളില്‍ പൊതുസമൂഹത്തിന്റ സഹായവും സഹകരണവും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സായുധസേനാ പതാകദിനം ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: