മൂവാറ്റുപുഴ: റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സിലെ പോലീസുകാരന് വാഹനാപകടത്തില്‍ മരിച്ചതിന് നഷ്ടപരിഹാരമായി അരക്കോടി രൂപ നല്കാന് പെരുമ്പാവൂര്‍ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലയിംസ് ട്രൈബ്യൂണല്‍ ജഡ്ജി ശ്രീകല സുരേഷ് വിധിച്ചു. 369796 രൂപ അവാര്‍ഡ് തുകയും 230000 രൂപ കോടതി ചെലവും പലിശയും ഉള്‍പ്പെടെ മരിച്ച സുരേഷ് കുമാറിന്റെ കുടുംബത്തിന് 53 ലക്ഷം രൂപയാണ് ലഭിക്കുക.
2010 ഏപ്രില്‍ ഒമ്പതിന് പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ലോറി ഇടിച്ചാണ് അപകടം. സുരേഷിന്റെ ഭാര്യയ്ക്കും മക്കളായ വിഷ്ണു, വൈഷ്ണവ്, മാതാവ് ആനന്ദവല്ലി എന്നിവര്‍ക്കാണ് തുക ലഭിക്കുന്നത്. മാതാവിന് പത്തുശതമാനവും ബാക്കി തുക ഭാര്യയ്ക്കും മക്കള്‍ക്കും ലഭിക്കും. മക്കള്‍ക്ക് പ്രായപൂര്ത്തിയായതിനുശേഷമേ അവരുടെ തുക ചെലവഴിക്കാന്‍ കോടതി അനുവദിച്ചിട്ടുള്ളൂ. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. എന്‍.പി. തങ്കച്ചന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: