ജലന്ധര്‍: സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാമ്പിലെ ചികിത്സയെത്തുടര്‍ന്ന് 15 പേര്‍ക്ക് കാഴ്ച പോയ സംഭവത്തില്‍ പോലീസ് ജലന്ധര്‍കാരനായ ഒരു ഡോക്ടറെ അറസ്റ്റ് ചെയ്തു. ക്യാമ്പിന്റെ നടത്തിപ്പുകാരായ എന്‍ജിഒയുടെ പ്രവര്ത്തകനുംേ അറസ്റ്റിലായി. വിവേക് അറോറ എന്ന നേത്ര ചികിത്സാ വിദഗ്ദ്ധനും മന്‍ജിത് സിങ് എന്ന പ്രവര്‍ത്തകനുമാണ് അറസ്റ്റില്‍.
15 പേര്‍ക്ക് കാഴ്െച പോയ സംഭവത്തെ തുടര്‍ന്ന് അന്വേഷണത്തിനു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. തിമിര ശസ്ത്രക്രിയാ ക്യാമ്പിലാണ് ചികിത്സ പിഴച്ചത്. അതത് ജില്ലകളിലെ സിവില്‍ സര്ജന്മാരുടെ അനുമതിയില്ലാതെ ഒരു മെഡിക്കല്‍ ക്യാമ്പുകളും നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: