മരട്: യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അഡ്ജസ്റ്റ്മെന്റ് സമരങ്ങളിലെ പൊള്ളത്തരം കേരളജനത തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് ബിജെപി ദേശീയസമിതി അംഗം നേടുമ്പാശ്ശേരി രവി പറഞ്ഞു. ബാര്‍ കോഴ വിഷയത്തില്‍ ആരോപണവിധേയനായ ധനകാര്യമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി മരട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്എന്‍ പാര്‍ക്കില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ ഏരിയ പ്രസിഡന്റ് എം.നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗം പി.കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനസമിതി അംഗം കെ.പി.സുബ്രഹ്മണ്യന് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍, ജനറല്‍ സെക്രട്ടറി കെ.എസ്.സുബീഷ്, ജില്ലാ വൈസ്പ്രസിഡന്റ് സജിനി രവികുമാര്‍, ജില്ലാ സെക്രട്ടറി സഹജ ഹരിദാസ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി സേവ്യര്‍ ജോസഫ്, മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാധിക രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഏരിയ ജനറല്‍ സെക്രട്ടറി പി.എന്‍.ഉദയന്‍ സ്വാഗതവും സെക്രട്ടറി എം.എസ്.ലൈജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: