കൊല്ലം: കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില ആറുതവണ കുറച്ചിട്ടും പൊതുജനത്തിന് അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ലെന്ന് ബിഎംഎസ് ജില്ലാസെക്രട്ടറി പി.രാജേന്ദ്രപിള്ള പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയന് സമിതി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പോളശക്തികളുടെ സ്വാധീനമാണ് വില കുറയാതിരിക്കാന്‍ കാരണം. ഇവരെ നിയന്ത്രിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ശക്തമാക്കേണ്ടതാണ്. തൊഴിലാളികള്‍ക്ക് ഗുണപ്രദമായ ഐഎല്‍ഒയുടെ 1949ലെ പ്രമേയം ഇന്ത്യയില്‍ നിയമമാക്കണമെന്നാണ് ബിഎംഎസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഐടിയുസി സംസ്ഥാന ജനറല്‍സെക്രട്ടറി കാനം രാജേന്ദ്രന് ധര്‍ണ ഉദ്ഘാടനം ചെയ്തു. വിവിധ യൂണിയന് നേതാക്കളായ ആനത്തലവട്ടം ആനന്ദന്, എന്‍.അഴകേശന്, എന്‍.അനിരുദ്ധന്, കക്കാട് ഉസ്മാന്, വാക്കനാട് രാധാകൃഷ്ണന്, കുമ്പളം സോളമന്, എസ്.ത്യാഗരാജന്, ടി.കെ.സുല്‍ഫീക്കര്‍, കുരീപ്പുഴ ഷാനവാസ്, കൊല്ലായില്‍ സുദേവന്, ടി.സി.വിജയന്, ഫസറുദ്ദീന്‍ ഹക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
എഐടിയുസി നേതാവ് എസ്.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. പ്രസ്ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ യോഗത്തില്‍ സംസാരിച്ചു. ലിങ്ക് റോഡില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കളക്ട്രേറ്റ് പടിക്കല്‍ സമാപിച്ചു. തുടര്‍ന്നാണ് ധര്‍ണ നടന്നത്. ബിഎംഎസ് നേതാക്കളായ പി.ജയപ്രകാശ്, ആര്.രാധാകൃഷ്ണന്, ആര്.പ്രസന്നന്, രാജലക്ഷ്മിശിവജി, ജെ.തങ്കരാജ്, അജയകുമാര്‍, പി.കെ.മുരളീധരന്‍നായര്‍ തുടങ്ങിയവരും സംയുക്തപ്രകടനത്തിന് നേതൃത്വമേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: