ഏലപ്പാറ: അയ്യപ്പഭക്തന്മാര്ക്ക് അടിസ്ഥാന സൗകര്യമൊരുക്കാത്ത ഏലപ്പാറ പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
ടൗണില്‍ നാല്‍പ്പതോളം വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഒരിടത്തുപോലും വഴിവിളക്ക് സ്ഥാപിച്ചിട്ടില്ല. ഉപരോധ സമരത്തെത്തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ എത്രയും വേഗം ഒരുക്കാമെന്ന് സെക്രട്ടറി സമ്മതിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: