പത്തനാപുരം: വി.എം.സുധീരന് നയിച്ച ജനപക്ഷയാത്രക്ക് സ്വീകരണം നല്കാന് പത്തനാപുരത്ത് കോണ്‍ഗ്രസുകാരുടെ മത്സരം. ഒടുവില്‍ മത്സരം കടുത്തതോടെ വേദിയില്‍ പ്രവേശിക്കാന്‍പോലും കഴിയാത്ത സ്ഥിതിയായി സുധീരന്. പന്തലില്‍ കയറാന്‍ പറ്റാത്ത കല്യാണചെറുക്കന്റെ അവസ്ഥയായിരുന്നു അത്. ഒടുവില്‍ നന്നേ പാടുപെട്ടാണ് മുതിര്‍ന്ന നേതാക്കള്‍ സുധീരന് വേദിയില്‍ ഒരു കസേര ഒപ്പിച്ചുകൊടുത്തത്.
കോണ്‍ഗ്രസിലെ എ വിഭാഗവും ഐ വിഭാഗവും യൂത്ത് കോണ്‍ഗ്രസുകാരും ചേര്‍ന്ന് വേദി പങ്കിട്ടപ്പോള്‍ ജനപക്ഷയാത്ര നയിച്ച നേതാവിനെ ഒരു നിമിഷം മറന്നുപോവുകയായിരുന്നു. പത്തനാപുരം സെന്‍ട്രല്‍ ജംഗ്ഷനിലായിരുന്നു സ്വീകരണവേദി ഒരുക്കിയിരുന്നത്. പിന്നീട് നേതാവിനെ ആര് ഹാരമണിയിക്കും എന്നതിലായിരുന്നു തര്‍ക്കം. തിങ്ങിനിറഞ്ഞ വേദിയില്‍ നിന്നും ഹാരമേറ്റുവാങ്ങാന് സുധീരനും തയ്യാറായില്ല.
ഇരുപതോളംപേര്‍ക്ക് മാത്രം ഇരിക്കാവുന്ന വേദിയില്‍ തൊണ്ണൂറിലധികം ഖദര്‍ ധാരികളായ നേതാക്കളാണ് ഇടിച്ചു കയറിയത്.
മൊട്ടുസൂചിപോലും കുത്താന്‍ സ്ഥലമില്ലാത്ത വേദിയില്‍ താമസിച്ചെത്തിയ ചില പ്രമുഖനേതാക്കള്‍ ഒറ്റക്കാലില്‍ നിന്നാണ് ജനപക്ഷയാത്രയില്‍ പങ്കുകൊണ്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പത്തനാപുരത്ത് എ.കെ.ആന്റണി വന്ന സമ്മേളനവേദിയില്‍ കോണ്‍ഗ്രസുകാരുടെ തിക്കും തിരക്കും കാരണം തകര്‍ന്നുവീണ സംഭവവും ഉണ്ടായിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും സംസ്ഥാനത്ത് ഒരിടത്തും ജനപക്ഷയാത്രയ്ക്ക് ഇതുപോലൊരു സ്വീകരണം കിട്ടിയില്ലെന്നാണ് പത്തനാപുരത്തെ കോണ്‍ഗ്രസുകാരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: