ചങ്ങനാശേരി : മോട്ടോര്‍ വാഹനവകുപ്പ് ശബരിമല തീര്‍ത്ഥാടനകാലത്ത് നടപ്പാക്കിവന്ന സേഫ് സോണ്‍ പദ്ധതി അട്ടിമറിച്ചു.തിരക്കേറിയ ശബരിമല സീസണില്‍ വാഹനങ്ങളില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് യാതൊരുബുദ്ധിമുട്ടും കൂടാതെ ശബരിമലയില്‍ വന്ന്പോകുന്നതിന് സൗകര്യമൊരുക്കുന്ന പദ്ധതിയാണ്് സേഫ് സോണ്‍ പദ്ധതി. അയ്യപ്പന്മാരുടെ വാഹനങ്ങള്‍ വഴിയില്‍ കേടായാല്‍ ഉടനടി നന്നാക്കുന്നതിനും വാഹനങ്ങളുടെ അമിതമായതിരക്കും മറ്റുബുദ്ധിമുട്ടുകളും കൃത്യതയോടെ ഒഴിവാക്കുന്നതിനും മോട്ടോര്‍ വാഹനവകുപ്പ് മൊബൈല്‍ പെട്രോളിംഗ് സോഫ് സോണ്‍ പദ്ധതിയിലൂടെ നടപ്പിലാക്കിയിരുന്നു. ഈ സംവിധാനമാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ മൊബൈല്‍ പെട്രോളിംഗിലൂടെ റോഡിലുണ്ടാകുന്ന തടസങ്ങള്‍ കണ്ടുപിടിക്കുന്നതിനും എല്ലാ കമ്പനികളുടേയും സേവനം ഉടന്‍ ലഭിക്കുന്നതിനും സഹായകരമായ സൗകര്യമാണ് ഇതോടെ തകരാറിലാകുന്നത്. 4 വര്‍ഷംമുമ്പ് എല്‍.ഡി.എഫ് ഭരണകാലത്താണ് സേഫ് സോണ്‍ പദ്ധതി ആരംഭിച്ചത്.
ആദ്യം പത്തനംതിട്ട-പമ്പ കേന്ദ്രീകരിച്ചും പിന്നീട് എരുമേലി-പമ്പയും കോട്ടയം-കുമളി-പമ്പയിലുമായി വാഹനവകുപ്പ് മൊബൈല്‍ പെട്രോളിംഗ് നടത്തിവന്നിരുന്നത്. ഇത് നിര്‍ത്തലാക്കികൊണ്ട് കഴിഞ്ഞ നവംമ്പര്‍ 16ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുതിയ ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ട്. ഇതോടെ സേഫ് സോണ്‍ പദ്ധതി നോക്കുകുത്തിയാകും. ഇനിമുതല്‍ മോട്ടോര്‍ വാഹനവകുപ്പ് കണ്ട്രോള് റൂമിലിരുന്ന് അറിയിപ്പുകള് ലഭിക്കുന്നമുറയ്ക്ക് പ്രവര്‍ത്തിച്ചാല്‍ മതിയാകും. ഇതിനായ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നേരിട്ട്വന്ന് ഇലവുങ്കലില്‍ കണ്‍ട്രോള്‍റും തുറന്നുകഴിഞ്ഞു. എന്നാല്‍ ശബരിമലയില്‍ ഇപ്പോള്‍ വാഹനങ്ങളുടെ തിരക്ക് കുറവായതിനാലാണ് പുതിയ സംവിധാനമെന്ന് ട്രാന്‍സ്പോര്‍ട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചങ്ങനാശേരിയില്‍ പറഞ്ഞത്. സേഫ് സോണ്‍ പദ്ധതി നടപ്പിലാക്കാന്‍ തുടക്കത്തില്‍ സര്‍ക്കാര്‍ 45 ലക്ഷം രൂപ നല്‍കിയിരുന്നു. 60ഓളം ഉദ്യോഗസ്ഥരേയും നിയമിച്ചിരുന്നു. ഇപ്പോള്‍ പകുതി ജീവനക്കാര്‍ മാത്രമായി ചുരുക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: