തലവടി: ചക്കുളത്തുകാവ് ക്ഷേത്രം ഇനി ക്യാമറയുടെ നിരീക്ഷണത്തിലാണ്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായിട്ടാണ് ക്ഷേത്രത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. ശ്രീകോവിലൊഴികെ സോപാനം, സ്റ്റോര്‍മുറി, സദ്യാലയങ്ങള്‍, ക്ഷേത്രത്തിലെക്ക് പ്രവേശിക്കുന്ന കവാടങ്ങള്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കൊടിമരച്ചുവട്, നടപ്പന്തല്‍, കമ്മറ്റി ഓഫിസ്, ഉപദേവാലയങ്ങള്‍, വഴിപാട് കൗണ്ടര്‍, പ്രദിക്ഷിണ വഴികള്‍, സ്റ്റേജ് ഉള്‍പ്പെടെയുളള സ്ഥലങ്ങള്‍ കാമറയുടെ നിരീക്ഷണത്തിലാണ്. 40 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്ര മര്യാദകള്‍ പാലിക്കാതെ ദര്‍ശനം നടത്തുന്നത് തടയാനും പൊങ്കാല ദിവസങ്ങളിലും, ഉത്സവാഘോഷങ്ങളിലും തിരക്കേറുന്ന സമയങ്ങളിലും മറ്റും പോക്കറ്റടിയും മോഷണവും ഒഴിവാക്കുന്നതിനുമാണ് നിരീക്ഷണ ക്യാമറകള്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരിയും കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: