കുട്ടനാട്: ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാറിനെ പള്ളി വികാരിയുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുട്ടാര്‍ പള്ളിക്ക് സമീപമായിരുന്നു സംഭവം. വൈദികന് സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഗോപകുമാര്‍ ഓടിച്ച കാര്‍ തട്ടിയെന്ന് ആരോപിച്ചാണ് ഒരുസംഘം ആളുകള്‍ ഗോപകുമാറിനെ തടഞ്ഞുവച്ചത്. പിന്നീട് വികാരിയും സംഘവുമെത്തി ഗോപകുമാറിനോട് മോശമായി പെരുമാറുകയായിരുന്നു. കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. ഗോപകുമാര്‍ ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ബിഎംഎസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോഴാണ് സംഘര്‍ഷം ഒഴിവായത്. തുടര്‍ന്ന് രാമങ്കരി പോലീസും സ്ഥലത്തെത്തി. ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ വൈദികന്റെ വാഹനത്തില്‍ തട്ടിയിട്ടില്ലെന്ന് വ്യക്തമായിട്ടും മോശമായി പെരുമാറിയതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബിഎംഎസ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാലാണ് മറ്റു അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: