ആലപ്പുഴ: വളഞ്ഞവഴിയിലും ആലപ്പുഴ കളപ്പുരയിലുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. വളഞ്ഞവഴിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനും വിദ്യാര്‍ത്ഥികളും അടക്കം മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ പുന്നപ്ര തെക്ക് പഞ്ചായത്ത് താമരം വീട്ടില്‍ ബിജുകുമാര്‍ ബസില്‍ ഉണ്ടായിരുന്ന അമ്പലപ്പുഴ കുഞ്ചുപിളള സ്കൂളിലെ വിദ്യാര്‍ത്ഥികളായ കാക്കാഴം പുത്തന്‍ പറമ്പില്‍ പാര്‍വതി (15), കാക്കാഴം ഗോപുനിവാസില് ജയകുമാറിന്റെ മകള്‍ ശ്രുതി (15) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടോടെ ദേശീയപാതയില്‍ വളഞ്ഞവഴി എസ് എന്‍ കവലയ്ക്ക് സമീപമായിരുന്നു അപകടം. കഞ്ഞിപ്പാടത്ത് നിന്നും ആലപ്പുഴക്ക് വരുകയായിരുന്ന സ്വകാര്യ ബസ് അമ്പലപ്പുഴ ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്കുള്ള മറ്റൊരു സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ ബസ് ബിജു സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയും തുടര്‍ന്ന് ഇയാള്‍ക്കും ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. ബസ് അമ്പലപ്പുഴ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ദേശീയപാത ആലപ്പുഴ കളപ്പുര ജങ്ഷനില്‍ ടാങ്കര്‍ ലോറി കാറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ഷാലിമാര്‍ ബംഗ്ലാവില്‍ അബ്ദുല്‍സലാം (62) ഇയാളുടെ ഭാര്യ ജുബരിയാബീവി (52) ഇവരുടെ ബന്ധു അറഫാമന്സില് അബ്ദുള്‍ ജബ്ബാര്‍ (52) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍നിന്നും വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാറിനുള്ളില്‍ കുടിങ്ങിയ ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആലപ്പുഴ ട്രാഫിക് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: