ഭക്തരും മേല്‍ശാന്തിയും ശാന്തിക്കാരുമെല്ലാം ഒന്നായി ചേരുന്നത് അയ്യപ്പസന്നിധിയില്‍ മാത്രമെന്ന് മാളികപ്പുറം മേല്‍ശാന്തി എസ് .കേശവന് നമ്പൂതിരി. കൂട്ടത്തോടെ ശരണം വിളിക്കുന്നതും ലളിതാ സഹസ്ര നാമം ചൊല്ലുന്നതും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അയ്യപ്പ സന്നിധിയില്‍ ഒരു പൂജകനായത് തന്നെ മഹാ ഭാഗ്യമെന്ന് കേശവന് നമ്പൂതിരി പറഞ്ഞു. ഒരു ബ്രാഹ്മണ ജന്മത്തിന് ലഭിക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ ബഹുമതിയാണ് അയ്യപ്പ സന്നിധിയില്‍ സേവനമനുഷ്ടിക്കുക എന്നത്.
അയ്യപ്പന്റെ മേല്‍ശാന്തിയാകുമ്പോള്‍ മാത്രമേ തന്റെ ജന്മം പൂര്‍ണമാകു. ആ ഒരു പ്രാര്‍ഥന കൂടിയേ ബാക്കിയുള്ളൂ. ഓരോ ദിവസവും അയ്യപ്പനെ കൂടുതല്‍ അടുത്തറിയുന്നു. ചില ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. പക്ഷെ ക്ഷീണം അറിയാറില്ല. എല്ലാം അയ്യപ്പനിലും മാളികപ്പുറത്തമ്മയിലും സമര്‍പ്പിച്ചിരിക്കുന്നു. അച്ഛന് വര്‍ഷങ്ങളോളം ശബരിമലയിലെ ഉള്‍ക്കഴകം കീഴ്ശാന്തിയായിരുന്നു.
താന്‍ ജനിക്കും മുന്‍പേ അച്ഛന് അയ്യപ്പന്റെ ഉപാസകനായിരുന്നു. അയ്യപ്പ സന്നിധിയില്‍ എത്താന്‍ സാധിച്ചത് സുകൃതമായി കരുതുന്നു. മാളികപ്പുറത്തെ ഭഗവതിസേവ ഏറെ മഹത്വമുള്ളതാണ്. ചെട്ടികുളങ്ങര മേല്‍ശാന്തി ആയിരിക്കുമ്പോള്‍ ഭഗവതിസേവ നടത്തിയിട്ടുണ്ട്. പക്ഷെ അവിടെ മേല്‍ശാന്തി മാത്രമാണ് സേവ നടത്തുക. ഇവിടെ ഭക്തരും ശാന്തിക്കാരും എല്ലാം ചേര്‍ന്ന് ലളിതാ സഹസ്രനാമം ജപിക്കും.
ഒരു നേരമെങ്കിലും മാളികപ്പുറത്തമ്മയെ പൂജിക്കാന്‍ ലഭിച്ച ഭാഗ്യവും സന്തോഷവും പറഞ്ഞറിയിക്കാനാവാത്തതാണെന്നു കേശവന് നമ്പൂതിരി പറഞ്ഞു. ഏല്‍പ്പിച്ച കര്‍ത്തവ്യം ഭക്തിയോടെയും നന്മയോടെയും നിര്‍വഹിക്കാന്‍ കഴിയണമേ എന്നാണ് പ്രാര്‍ഥന, കേശവന് നമ്പൂതിരി പറഞ്ഞു. വന്യ മൃഗങ്ങള്‍ പോലും ശരണം വിളി കേട്ടാല്‍ വഴിമാറിത്തരും.ശരണപാതകള്ക്ക് അത്രയേറെ പ്രസക്തിയുണ്ട്.അത് കൊണ്ട് ഭക്തി ശരിയായ രീതിയില്‍ വേണം. അയ്യപ്പനില്‍ വിശ്വാസമുള്ള ഒരു ഭക്തനും ഒരാപത്തും സംഭവിക്കില്ലന്നും അദ്ദേഹം പറഞ്ഞു.
ഏഴു മക്കളില്‍ ഏറ്റവും ഇളയ ആളാണ് താന്‍. ചെറുപ്പം മുതലേ അയ്യപ്പന്റെ ഉപാസകനായിരുന്നു. ഭാര്യ ടി.കെ. രാജി എസ്ബിഐ ഉദ്യോഗസ്ഥയാണ്. മകള്‍ അഞ്ജലി ബിഎസ്സി വിദ്യാര്‍ഥിനിയും, മകന് ടി.കെ. അനന്തു സ്കൂള്‍ വിദ്യാര്‍ഥിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: