ഹരിപ്പാട്: കാര്‍ത്തികപ്പള്ളി മഹാദേവികാട് പ്രദേശത്ത് താറാവുകള്‍ ചത്തു. പക്ഷിപ്പനിയെന്ന് ആശങ്ക. മഹാദേവികാട് പുളിയാനത്ത് വീട്ടില്‍ രാധാമണിയുടെ ഒരു താറാവ് ഞായറാഴ്ച ചത്തു. ഇവരുടെ മറ്റു അഞ്ചു താറാവിനും ഒമ്പതു കോഴിക്കും മഹാദേവികാട് അനീഷ് ഭവനത്തില്‍ തുളസിയുടെ അഞ്ചു താറാവും രണ്ടു കോഴിയും മഹാദേവികാട് തട്ടാരുപറമ്പില്‍ പ്രകാശന്റെ 18 താറാവും എട്ടു കോഴികള്‍ക്കും പക്ഷിപ്പപനിയുടെ ലക്ഷണങ്ങള്‍ പ്രകടമായി.
മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതില്‍ മൃഗസരക്ഷണവകുപ്പ് അധികാരികള്‍ വീഴ്ചവരുത്തിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്ന് കോഴികളെ വീതം 1400 കുടുംബങ്ങള്‍ക്കു നല്‍കിയിരുന്നു. ഒന്നു, രണ്ടു, 11, 12, 13, 14 വാര്‍ഡുകളില്‍ തോടുകള്‍ കൂടുതല്‍ ഉള്ളതിനാല്‍ ഈ വാര്‍ഡുകളില്‍ ചില കുടുംബങ്ങളില്‍ അഞ്ചു മുതല്‍ 20 വരെ താറവും കോഴികളെയും വളര്‍ത്തുന്നുണ്ട്. മുന്‍കരുതല്‍ പ്രതിരോധത്തിന് ആവശ്യമായ കാര്യങ്ങള്‍ പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ആലോചിച്ചിട്ടില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍. തമ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: