കൊല്ലം: വിശ്വഹിന്ദുപരിഷത്ത് സുവര്‍ണജയന്തി രഥയാത്രയ്ക്ക് ഇന്ന് ജില്ലയില്‍ സ്വീകരണം. 17ന് കാസര്‍ഗോഡ് ജില്ലയിലെ മധൂര്മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും കൂടി സഞ്ചരിച്ച് രാവിലെ ഒമ്പതിന് കരുനാഗപ്പള്ളി തഴവയില്‍ എത്തുന്ന രഥത്തെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും.
പുതിയകാവ് ക്ഷേത്രത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് എ. വിജയന് അധ്യക്ഷത വഹിക്കും. വിവിധ ഹൈന്ദവ, സാമുദായിക സംഘടനാനേതാക്കള്‍ പങ്കെടുക്കും. ബജ്റംഗദള്‍ സംസ്ഥാനസംയോജക് പി.ജി.കണ്ണന് മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് രഥയാത്ര ശാസ്താംകോട്ട വഴി ഭരണിക്കാവ് ക്ഷേത്രത്തില്‍ എത്തിച്ചേരും.
അവിടെ നടക്കുന്ന പൊതുപരിപാടിയില്‍ വിഎച്ച്പി ജില്ലാപ്രചാര്പ്രമുഖ് വരവിള വാസുദേവന്‍നായര്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് ഗ്രാമജില്ലാസഹകാര്യവാഹ് ആര്. സുജിത്, ഹിന്ദുഐക്യവേദി സെക്രട്ടറി പി.എസ്. ഗോപകുമാര്‍, കെ. ജയദേവന്, ഡി. സുരേഷ് ആറ്റുപുറത്ത് തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. വിഎച്ച്പി ചെങ്ങന്നൂര്‍ ജില്ലാസെക്രട്ടറി ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് മൂന്ന് മണിയോടെ കൊട്ടാരക്കരയിലെക്ക് പ്രവേശിക്കുന്ന രഥയാത്രയ്ക്ക് വെണ്ടാര്‍ ഹനുമാന് ക്ഷേത്രത്തില്‍ ആചാരപരമായ വരവേല്പ് നല്‍കും. അവിടെ നിന്നും നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വിനായകസവിധത്തിലെ മണികണ്ഠനാല്‍ത്തറയിലേക്ക് രഥയാത്രയെ ആനയിക്കും.
മണികണ്ഠനാല്‍ത്തറയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിന് സദാനന്ദപുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദഭാരതി, വെട്ടിക്കവല കോക്കുളത്ത് മഠത്തില്‍ ശംഭുപോറ്റി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും. ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്കപ്രമുഖ് കെ.ബി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ശിവനപ്പന്‍ നായര്‍ അദ്ധ്യക്ഷനായിരിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, ആര്‍എസ്എസ് പുനലൂര്‍ ജില്ലാസംഘചാലക് ആര്. ദിവാകരന്, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍, സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി മഹിളാവിഭാഗം സംസ്ഥാന സെക്രട്ടറി സുലോചന, വിളക്കിത്തല നായര്‍ സമാജം സംസ്ഥാനപ്രസിഡന്റ് അഡ്വ.കെ.ആര്. സുരേന്ദ്രന്, കെപിഎംഎസ് സംസ്ഥാന സമിതിയംഗം കോട്ടാത്തല സുരേഷ് എന്നിവര്‍ സംസാരിക്കും.
ജില്ലാസെക്രട്ടറി കെ.ബി. അജയകുമാര്‍ സ്വാഗതം ആശംസിക്കും. വാസ്തുശില്പി നെടുവത്തൂര്‍ അനില്‍, ഓട്ടന്തുള്ളല് രംഗത്തെ കാരണവര്‍ താമരക്കുടി കരുണാകരന് മാസ്റ്റര്‍, മദ്ദള വാദകന്‍ കലാമണ്ഡലം കൊച്ചുകുട്ടന്, പരിസ്ഥിതി പ്രവര്ത്തകന് ഓടനാവട്ടം വിജയപ്രകാശ്, വിദ്യാഭ്യാസ വിദഗ്ദന് പി.കെ. രാമചന്ദ്രന്, പാരമ്പര്യവിഷചികിത്സ രംഗത്ത് പ്രശസ്തയായ ആര്യങ്കോട്ട് കുമാരി ശകുന്തള എന്നിവരെ ചടങ്ങില്‍ ആദരിക്കും. ജില്ലാജോയിന്റ് സെക്രട്ടറി കെ.വി.ജയകുമാര്‍, പ്രോഗ്രാം സംയോജക് പി.കെ. രാജന്മാഷ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് പുനലൂര്‍ ടിബി ജംഗ്ഷനില്‍ രഥയാത്രക്ക് ആവേശ്വോജ്ജ്വല സ്വീകരണമൊരുക്കും. അഭിഭാഷകപരിഷത്ത് സെക്രട്ടറി അഡ്വ. വിളക്കുടി രാജേന്ദ്രന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ തപസ്യ സംസ്ഥാനസെക്രട്ടറി എം. സതീശന് മുഖ്യപ്രഭാഷണം നടത്തും.
യോഗത്തില്‍ ആര്‍എസ്എസ് ജില്ലാസഹകാര്യവാഹ് ടി. അനില്‍കുമാര്‍, കേരളവിശ്വകര്‍മ്മ മഹാസഭ സംസ്ഥാനസെക്രട്ടറി ടി.കെ. സോമശേഖരന്‍, കെപിഎംഎസ് സംസ്ഥാനസമിതിഅംഗം ടി.എന്‍.ഗോപി, വിഎച്ച്പി ജില്ലാപ്രസിഡന്റ് അഡ്വ. കാവടിയില്‍ വിനോദ്, ഷൈന്‍, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍, എം.തുളസീധരന്‍, വി. ബാലചന്ദ്രക്കുറുപ്പ്, മഞ്ഞപ്പാറ സുരേഷ്, സുഭാഷ്ബാബു എന്നിവര്‍ സംസാരിക്കും. ഡോ.ജെ.സീതാരാമന്, മാത്രസുന്ദരേശന്‍, പുനലൂര്‍ രാജന്, നാരായണന്‍പോറ്റി, എന്‍. കുട്ടപ്പന്, കൈപ്പള്ളില്‍ ഗോപകുമാര്‍, ഡോ.ജി. സുരേഷ്ബാബു, ബി. ദിലീപ്കുമാര്, ഡോ. ഷേര്ളിശങ്കര് എന്നിവരെ ആദരിക്കും. എസ്. ധനപാലന് സ്വാഗതവും എസ്. സജീഷ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: