പയ്യന്നൂര്‍: നിരവധി വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തിവരുന്ന അക്രമ രാഷ്ട്രീയത്തെ ബഹുജന പങ്കാളിത്തത്തോടെ ചെറുത്ത് തോല്പിക്കാന് കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 1 ന് പയ്യന്നൂരില്‍ ജനശക്തിറാലി സംഘടിപ്പിക്കും. ജില്ലയിലെ 10 നിയോജക മണ്ഡലങ്ങളില്‍ നിന്നും മാഹിയില്‍ നിന്നുമായി ഇരുപത്തി അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.
ജനശക്തി റാലിയുടെ മുന്നോടിയായി നാളെ ജില്ലയില്‍ സിപിഎം അക്രമത്തില്‍ ബലിദാനികളായ പ്രവര്‍ത്തകരുടെ സ്മരണകളുണര്‍ത്തി വിവിധകേന്ദ്രങ്ങളില്‍ നിന്നും ബലിദാന്‍ ജ്യോതി പയ്യന്നൂരിലെത്തും. കല്ല്യാശ്ശേരി മണ്ഡലത്തിലെ കീച്ചേരിയില്‍ സ്വര്‍ഗ്ഗീയ വിനോദ് കുമാറിന്റെ സ്മൃതി മണ്ഡപത്തിനരികെ സംഗമിക്കുന്ന ജ്യോതി യാത്രകള്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിലെത്തും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.
പയ്യന്നൂര്‍ പുഞ്ചക്കാട്ട് നിന്നാരംഭിക്കുന്ന ജ്യോതിയാത്ര ഉച്ചക്ക് 3 മണിക്ക് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന് ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് പി.വി.പ്രണവ് ജ്യോതിയാത്ര നയിക്കും. പേരാവൂര്‍ മണ്ഡലത്തിലെ ജ്യോതിയാത്ര രാവിലെ 9 മണിക്ക് മീത്തലെ പുന്നാട് ബിജെപി ജില്ലാ സെക്രട്ടറി കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രജിത്ത് ജാഥ നയിക്കും. മട്ടന്നൂരിലെ ജ്യോതിയാത്ര രാവിലെ 9 മണിക്ക് ബിജെപി ജില്ലാ സെക്രട്ടറി വിജയന് വട്ടിപ്രം ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എം.ശ്യാംപ്രസാദ് യാത്ര നയിക്കും.
ധര്‍മ്മടം മണ്ഡലത്തില്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.വിപിന്‍ നയിക്കുന്ന യാത്ര യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്യും. അഴീക്കോട് മണ്ഡലത്തിലെ പള്ളിക്കുന്ന് ഉച്ചക്ക് 1.30 ന് ജില്ലാ വൈസ്പ്രസിഡണ്ട് മോഹനന് മാനന്തേരി ഉദ്ഘാടനം ചെയ്യുന്ന ജ്യോതി യാത്ര മണ്ഡലം പ്രസിഡണ്ട് സച്ചിന് പി.രാജ് നയിക്കും.
നാളെ രാവിലെ കടമ്പേരിയില്‍ നിന്നും യുവമോര്‍ച്ച തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് പി.ശ്രീകാന്ത് നയിക്കുന്ന പതാകജാഥ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.സുധീര്‍ ഉദ്ഘാടനം ചെയ്യും. ഉളിക്കലില്‍ നിന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.ബിജു നയിക്കുന്ന കൊടിമരജാഥ പി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് കണ്ണൂരില്‍ നിന്നാരംഭിക്കുന്ന ഛായാചിത്ര യാത്ര യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പ്രിന്‍സ് നയിക്കും. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന് ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ 1 ന് വൈകുന്നേരം 4 മണിക്ക് എടാട്ട് കോളേജ് പരിസരത്ത് നിന്നാരംഭിക്കുന്ന ബഹുജനറാലി പെരുമ്പ കെഎസ്ആര്‍ടിസി, പുതിയ ബസ്സ്റ്റാന്റ് പഴയ ബസ്സ്റ്റാന്റ് വഴി സമ്മേളന നഗരിയിലെത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ അഭിസംബോധന ചെയ്യും.
എ.പി.ഗംഗാധരന്, എ.കെ.രാജഗോപാലന്‍ മാസ്റ്റര്‍, സി.കെ.രമേശന് മാസ്റ്റര്‍, കരിപ്പത്ത് നാരായണന്, എ.പി.അരുണ്‍കുമാര്‍, മുരളി പെരിങ്ങോം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: