ഇടുക്കി: എണ്‍പതോളം പേരെ ലീഗല്‍മെട്രോളജി വകുപ്പ് സ്ഥലം മാറ്റിയത് വിവാദമാകുന്നു. മൂന്ന് മാസം മുന്‍പ് പതിവു സ്ഥലംമാറ്റത്തിന്റെ ഭാഗമായി എഴുപതോളം പേരെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ട സ്ഥലം മാറ്റം.
വിജിലന്‍സ് പരിശോധനയില്‍ അഴിമതിക്കാരനാണെന്ന് പരാമര്‍ശമുള്ള ഉദ്യോഗസ്ഥനാണ് കൂട്ട സ്ഥലം മാറ്റത്തിന് നേതൃത്വം നല്‍കിയിരിക്കുന്നതെന്നാണ് ആക്ഷേപം.
പത്ത് വര്‍ഷമായി ഒരു ജില്ലയില്‍ തന്നെ ജോലി നോക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ വിജിലന്‍സ് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതു പ്രകാരം ലീഗല്‍മെട്രോളജി വകുപ്പ് കണ്‍ട്രോളറോട് സര്‍ക്കാര്‍ നിര്‍ദ്ദേശം ആരാഞ്ഞു. മൂന്ന് തവണ സര്‍ക്കാര്‍ ഇത് സംബന്ധിച്ച അഭിപ്രായം ആരാഞ്ഞിട്ടും ലീഗല്‍മെട്രോളജി കണ്ട്രോളര് മേരിക്കുട്ടി റിപ്പോര്‍ട്ട് നല്‍കിയില്ല.
ഇതിനിടെ അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ താല്പര്യപ്രകാരം എണ്‍പതോളം പേരെ കൂട്ടത്തോടെ സ്ഥലംമാറ്റിക്കൊണ്ട് വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
മെയ് മാസത്തിലാണ് സ്ഥലംമാറ്റം നടത്തേണ്ടിയിരുന്നത്.
എന്നാല്‍ സ്ഥാപിത താല്പര്യത്തിന്റെ പേരില്‍ ആഗസ്റ്റ് വരെ നീട്ടിക്കൊണ്ടുപോയതിന് ശേഷമാണ് സ്ഥലം മാറ്റ ഉത്തരവിറക്കിയത്. വര്‍ഷാവര്‍ഷങ്ങളിലുള്ള സ്ഥലംമാറ്റത്തിന് ശേഷം പിന്നീട് കൂട്ട സ്ഥലംമാറ്റം ഒരു ഡിപ്പാര്‍ട്ട്മെന്റിന് മാത്രമായി ആവശ്യമായിവന്നാല്‍ തൊഴിലാളി യൂണിയനുകളുമായി കൂടിയാലോചന നടത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കണം.
ഇതൊന്നും ഇപ്പോഴത്തെ സ്ഥലംമാറ്റത്തില്‍ പാലിച്ചിട്ടില്ല. മിക്കവരെയും ജില്ലവിട്ടാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: