ഇടുക്കി: അയ്യപ്പന്മാരെ കൊള്ളയടിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍മെട്രോളജി വകുപ്പ് റെയ്ഡ് കര്‍ശനമാക്കി. ഈ മണ്ഡലകാലം ആരംഭിച്ച് പത്ത് ദിവസം പിന്നിട്ടപ്പോള്‍ 150 കടക്കാര്‍ക്കെതിരെ കേസെടുത്ത് 6,82,500 രൂപ ഫൈന്‍ അടപ്പിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍ പമ്പ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയുടെ ഫലമാണിത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കേസിന്റെ കാര്യത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2013-ല്‍ മണ്ഡലകാലം ആരംഭിച്ച് പത്ത് ദിവസം പിന്നിട്ടപ്പോള്‍ 116 കേസുകളും രണ്ടര ലക്ഷത്തോളം രൂപ ഫൈനുമാണ് ലഭിച്ചത്.
ജില്ല കളക്ടറുടെ നേതൃത്വത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനം നടക്കുന്നുണ്ട്. അമിതമായി വില ഈടാക്കുക, വില രേഖപ്പെടുത്താതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ലീഗല്‍മെട്രോളജി വകുപ്പ് അധികൃതര്‍ പരിശോധിക്കുന്നത്. വരുംദിവസങ്ങള്‍ പരിശോധനകള്‍ കര്‍ശനമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: