മീററ്റ്: അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് സലിം പട്ലയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 11 വരെ നീട്ടി. ഇപ്പോള്‍ മീററ്റിലെ ജയിലില്‍ കഴിയുന്ന പട്ല 1992ല്‍ മീറ്ററിലെ പിഎസി ക്യാമ്പില്‍ ഭീകരാക്രമണം നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സുന്ദര്‍ ലാലാണ് ഡിസംബര്‍ 11 വരെ പട്ലയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. ഇയാള്‍ കട്ടോലിയില് നിന്നാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: