ന്യൂദല്‍ഹി: ലാലു പ്രസാദ് യാദവിന്റെ ഇളയമകന് രാജലക്്ഷ്മിയും മുലായം സിംഗിന്റെ ഇളയ അനന്തരവന് തേജ് പ്രതാപും ഉടന്‍ വിവാഹിതകാരുമെന്ന് വാര്‍ത്ത.
വരുന്ന ഡിസംബര്‍ മധ്യത്തോടെ തേജ് പ്രതാപിന്റെയും രാജ്ലക്ഷിയുടെയും വിവാഹനിശ്ചയം നടക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആഘോഷമായ വിവാഹവും നടക്കും.
പഴയ ജനതാ പരിവാറുകാര്‍ ഒന്നിക്കാനുള്ള നീക്കം നടക്കുന്നതിനിതടയാണ് ലാലുവും മുലായവും തമ്മിലുള്ള ബന്ധുത്വവും ഉടലെടുക്കുന്നത്.തേജ് പ്രതാപ് ഇപ്പോള്‍ എംപിയാണ്. മുലായത്തിന്റെ മെയ്ന്‍പുരിയില്‍ സീറ്റില്‍ നിന്നാണ് തേജ് വിജയിച്ചിരിക്കുന്നത്.
മണ്ഡല് പ്രക്ഷോഭ സമയത്താണ് മുലായവും ലാലുവും വേര് പിരിഞ്ഞത്. പിന്നീട് ഇവര്‍ തമ്മിലുള്ള ശത്രുത വര്‍ദ്ധിച്ചെങ്കിലും കുറച്ചുകാലമായി ബിജെപിക്കെതിരെ ഒന്നിച്ചുവരികയാണ്. ഏറ്റവും ഒടുവിലായി പഴയ ജനതാ പാര്ട്ടിക്കാര് ഒന്നിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് ഫലവത്താകുമെന്ന് ആരും കരുതുന്നില്ലെങ്കിലും ഇവര്‍ വൈകാതെ ബന്ധുക്കളാകുമെന്നും അങ്ങനെ രാഷ്ട്രീയ ബന്ധവും ഊഷ്മളമാകുമെന്നുമാണ് അടുപ്പക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: