ചെറുതുരുത്തി: കൃഷി ഓഫീസറെ ഓഫീസില്‍ നിന്നും വലിച്ചിഴച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ്. ദേശമംഗലം പഞ്ചായത്തിലെ കൃഷി ഓഫീസറായ സോമനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം കൊണ്ടയൂര്‍ ആശ്രമത്തിലെ ആത്മീയ ക്ലാസുകഴിഞ്ഞ് ഓഫീസിലെത്തിയകൃഷി ഓഫീസറെ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.മണികണ്ഠനും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു മര്‍ദ്ദിച്ചത്.
ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്നുള്ള വാഴത്തൈവിതരണത്തിന് പഞ്ചായത്തിന് 1905 തൈകളാണ് കിട്ടിയത്. 15 വാര്‍ഡുകളിലായി 177 വാഴത്തൈവീതം കൊടുക്കുകയും ആറാം വാര്‍ഡ് മെമ്പറായ എല്‍ഡിഎഫ് അംഗം സജിതയുമായുള്ള തര്‍ക്കംമൂലം പഞ്ചായത്ത് പ്രസിഡണ്ട് നേരിട്ട് അണികളെ വിട്ട് ആറാം വാര്‍ഡിലേക്കുള്ള വാഴതൈകള്‍ മാറ്റിയിടുകയായിരുന്നു.
വാഴത്തൈകള്‍ ആറാം വാര്‍ഡിലേക്ക് കൊടുത്തിട്ടില്ല എന്നുപറഞ്ഞാണ് കൃഷി ഓഫീസറെ പഞ്ചായത്ത് പ്രസിഡണ്ട് മര്‍ദ്ദിച്ചത്. പ്രസിഡണ്ടിനും കണ്ടാലറിയാവുന്ന പത്തോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: