ആലപ്പുഴ: പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പക്ഷികളെ ബാധിക്കുന്ന വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്കാണ് സാധാരണയായി പക്ഷിപ്പനി പടരുന്നത്. മനുഷ്യരിലേക്ക് സാധാരണ പകരാറില്ലെങ്കിലും രോഗം ബാധിച്ച പക്ഷികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ഏതു പ്രതലത്തില്‍ തൊട്ടതിനുശേഷവും കൈ സോപ്പുപയോഗിച്ച് 10 മിനിട്ടോളം കഴുകുക. പക്ഷികളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. പക്ഷികള്‍ ചത്തുവീണ സ്ഥലത്തുപോകുമ്പോള്‍ മുന്‍ കരുതല്‍ സ്വീകരിക്കുക. പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ സ്വയംചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തുക. കഴിയുന്നതും വീട്ടില്‍ തന്നെ വിശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: