തുറവൂര്‍: വി.എം. സുധീരന് നയിക്കുന്ന ജനപക്ഷയാത്രയുടെ സ്വീകരണത്തിന് റോഡിലേക്ക് കയറ്റി പന്തല്‍ നിര്‍മ്മിച്ചതില്‍ വ്യാപകമായി പരാതി. തുറവൂര്‍ ജങ്ഷനിലാണ് ഗതാഗതം മുടക്കി നാലുവരിപാതയില്‍ പന്തല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ടാക്സി വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാതയും പന്തല്‍ കൈയേറിയതോടെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. റോഡില്‍ കുഴികള്‍ കുഴിച്ച് ഇരുമ്പ് കാലുകള്‍ സ്ഥാപിച്ചാണ് പന്തല്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ അനധികൃത നിര്‍മ്മാണം നടത്തിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തുറവൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന സ്വകാര്യ ബസുകളുടേയും കെഎസ്ആര്‍ടിസി ബസുകളുടെയും സ്റ്റോപ്പിന്റെ മദ്ധ്യഭാഗത്തായാണ് ഈ പടുകൂറ്റന്‍ പന്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: