കൊട്ടാരക്കര: വിഎച്ച്പി സുവര്‍ണ ജയന്തി രഥയാത്രയെ സ്വീകരിക്കുവാന്‍ കൊട്ടാരക്കരയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഞായറാഴ്ച മൂന്ന് മണിക്ക് കൊട്ടാരക്കരയിലെക്ക് പ്രവേശിക്കുന്ന രഥയാത്രയെ വെണ്ടാര്‍ ഹനുമാന് ക്ഷേത്രത്തില്‍ ആചാരപരമായ വരവേല്പ് നല്‍കും.
അവിടെ നിന്നും നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വിനായകസവിദത്തിലെ മണികണ്ഠനാല്‍ തറയിലെക്ക് രഥയാത്രയെ ആനയിക്കും.
രഥയാത്രയുടെ വിളംബരം അറിയിച്ച് എല്ലാസ്ഥലങ്ങളിലും ഇതിനകം തന്നെ സത്സംഗങ്ങള്‍ നടന്ന് കഴിഞ്ഞു. ഹിന്ദുവിന്റ സംഘടിതശക്തിയുടെ ശക്തി വിളിച്ചറിയിച്ച് എല്ലാ സ്ഥലങ്ങളിലും വന്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് യാത്ര കടന്നു വരുന്നത്.
മണികണ്ഠനാല്തറയില് നടക്കുന്ന സ്വീകരണ സമ്മേളനത്തിന് സദാനന്ദപുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ‘ാരതി, വെട്ടിക്കവല കോക്കുളത്ത് മഠത്തില്‍ ശം‘ുപോറ്റി എന്നിവര്‍ ചേര്‍ന്ന് ‘ദ്ര ദീപം തെളിയിക്കും. ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്കപ്രമുഖ് കെ.ബി.ശ്രീകുമാര്‍ മുഖ്യപ്ര‘ാഷണം നടത്തും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ശിവനപ്പന്‍ നായര്‍ അദ്യക്ഷനായിരിക്കും.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, ആര്‍എസ്എസ് ജില്ലാസംഘചാലക് ആര്.ദിവാകരന്, വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍, സിദ്ദനര് സര്‍വ്വീസ് സംസ്ഥാന മഹിള സെക്രട്ടറി സുലോചന, വിളക്കിത്തല നായര്‍ സമാജം സംസ്ഥാനപ്രസിഡന്റ് അഡ്വ:കെ.ആര്.സുരേന്ദ്രന്, കെപിഎംഎസ് സംസ്ഥാന സമിതി അംഗം കോട്ടാത്തല സുരേഷ് എന്നിവര്‍ സംസാരിക്കും.
ജില്ലാസെക്രട്ടറി കെ.ബി.അജയകുമാര്‍ സ്വാഗതം ആശംസിക്കും. വാസ്തുശില്പി നെടുവത്തൂര്‍ അനില്‍, ഓട്ടന്തുള്ളല് രംഗത്തെ കാരണവര്‍ താമരക്കുടി കരുണാകരന് മാസ്റ്റര്‍, മദ്ദള വാദകന്‍ കലാമണ്ഡലം കൊച്ചുകുട്ടന്, പരിസ്ഥിതി പ്രവര്ത്തകന് ഓടനാവട്ടം വിജയപ്രകാശ്, വിദ്യാ‘്യാസ വിദഗ്ദന് പി.കെ.രാമചന്ദ്രന്, പാരമ്പര്യവിഷചികിത്സ രംഗത്ത് പ്രശസ്തയായ ആര്യങ്കോട്ട് കുമാരി ശകുന്തള എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ജില്ലാജോയിന്റ് സെക്രട്ടറി കെ.വി.ജയകുമാര്‍, പ്രോഗ്രാം സംയോജക് പി.കെ. രാജന്മാഷ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: