Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അതിജീവനത്തിന്റെ ഓര്‍മ്മയില്‍ കബനിക്കരയില്‍ മൂരിഹബ്ബ

കെ ആര്‍ സതീശന്‍ നായര്‍ by കെ ആര്‍ സതീശന്‍ നായര്‍
Nov 2, 2024, 07:21 am IST
in Samskriti

കേരളത്തെയും കര്‍ണാടകത്തെയും വേര്‍തിരിക്കുന്ന കബനീനദിക്കരയില്‍, ദീപാവലി കഴിഞ്ഞ് വരുന്ന അമാവാസിയുടെ പിറ്റേദിവസം കര്‍ണാടകയിലെ ദൊഡ്ഡബൈരവന്‍ കൊപ്പയിലെ (ബൈരക്കുപ്പ) ക്ഷേത്രത്തില്‍ നടക്കുന്ന അനുഷ്ഠാന കര്‍മ്മങ്ങളുടെ ഭഗമായാണ് മൂരിഹബ്ബ അഥവാ മൂരിച്ചാട്ടം എന്ന ആഘോഷം നടക്കുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്ന് പലായനം ചെയ്ത ഉരുഭാവന്‍മാരുടെയും വേടഗൗഡരുടെയും ആഘോഷമാണിത്. കബനിക്കരയിലെ വേടഗൗഡര്‍ അവരുടെ ദീപാവലിയായും ഇതിനെ ആഘോഷിക്കുന്നു. ഇവരുടെ വീടുകളില്‍ കള്ളിമുള്‍ ചെടിയുടെ രൂപത്തിലുള്ള ചെടിയുടെ ഇലകള്‍കൊണ്ട് കോര്‍ത്തെടുത്ത മാലകളും അലങ്കാരമായി ഇതേദിവസം ഉപയോഗിക്കുന്നു.

1398-99 കാലത്ത് ബാഹ്മനി സുല്‍ത്താനായ ഫിറോസ്ഷായും വിജയനഗര രാജാവായ ഹരിഹരന്‍ രണ്ടാമനും തമ്മില്‍ നടന്ന യുദ്ധത്തില്‍ വിജയനഗര രാജാവ് പരാജയപ്പെട്ടതോടെ പ്രാണനുംകൊണ്ട് രക്ഷപ്പെട്ട പൂര്‍വികരെക്കുറിച്ചുള്ള ഓര്‍മ പുതുക്കലാണീച്ചടങ്ങ്. അന്ന് കാളകളുടെയും മറ്റും പുറത്തുകയറി പലായനം ചെയ്തതായിട്ടാണ് ഇവര്‍ വിശ്വസിക്കുന്നത്. ഷായുടെ സൈന്യം ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും രാജ്യം കൊള്ളയടിച്ച് നശിപ്പിച്ചതായും കര്‍ണാടക ചരിത്രം തെളിവ് നല്കുന്നുണ്ട്.

മൂരിഹബ്ബ ആഘോഷം തുടങ്ങുന്നതിന് ഒരാഴ്ചമുമ്പ് ഈ ചടങ്ങില്‍ പങ്കെടുപ്പിക്കാനുള്ള കാളകളെ കുളിപ്പിച്ച് നല്ല തീറ്റകളും മറ്റും നല്കി നിത്തുക പതിവാണ്. ദീപാവലിക്ക് ശേഷം വരുന്ന ആദ്യ അമാവാസിയുടെ പിറ്റേന്ന് പുലര്‍ച്ചെ ഈ ഉരുക്കളെ കബനീനദിയില്‍ കുളിപ്പിച്ച് ചന്ദനവും കുങ്കുമവും ജമന്തി മാലകളും ചാര്‍ത്തി കബനീനദിയെ വണങ്ങിയാണ് ഓരോ സംഘവും ആഘോഷ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്നത്. കബനിയുടെ ഇരുകരയിലുമുള്ള ഈ വിഭാഗക്കാര്‍ പല കടവുകളില്‍ നിന്നും പല സംഘങ്ങളായി ചെണ്ടമേളങ്ങളുടെയും കാവടി സംഘങ്ങളുടെയുമെല്ലാം അകമ്പടിയോടെയാണ് ബൈരക്കുപ്പ ക്ഷേത്രാങ്കണത്തില്‍ എത്തുന്നത്.

ഉത്സവത്തിന്റെ ഭാഗമായി, ഇവര്‍ കൃഷിചെയ്തുണ്ടാക്കിയ പുത്തരിയും നാളികേരവും നേന്ത്രക്കുലകളും വിവിധ പച്ചക്കറി ഇനങ്ങളുമെല്ലാം മൂര്‍ത്തിക്ക് സമര്‍പ്പിക്കുന്നതും ഈ ആഘോഷങ്ങളുടെ സവിശേഷതയാണ്. കബനിയുടെ കര്‍ണാടകതീരത്ത് നെല്‍വയലുകളില്‍ കൊയ്‌ത്ത് ആരംഭിക്കുന്നതും ഈ ആഘോഷത്തോടെയാണ്. ഇതിന് രണ്ടാഴ്ച മുമ്പ് തുലാം പത്തിന് നടക്കുന്ന പുത്തരി ആഘോഷത്തോടെയാണ് കബനിയുടെ വയനാടന്‍ തീരപ്രദേശത്ത് നെല്‍വയലുകളിലെ വിളവെടുപ്പിനും ക്ഷേത്രോത്സവങ്ങള്‍ക്കും തുടക്കമാകുന്നതെന്നതും ശ്രദ്ധേയമാണ്. ടിപ്പുസുല്‍ത്താന്റെ ആക്രമണത്തെ ഭയന്ന് ഓടിപ്പോന്നതിന്റെ കഥയാണ് മൂരി ഹബ്ബയെന്ന് ചിലരുടെ അവകാശവാദത്തെ ചരിത്രവസ്തുതകള്‍ നിരത്തി ചരിത്രകാരന്മാര്‍ നിഷേധിക്കുന്നുണ്ട്. ബൈരക്കുപ്പയ്‌ക്ക് സമീപത്തായിരുന്നു ടിപ്പുവിന്റെ ശക്തമായ സൈനികത്താവളങ്ങളില്‍ ഒന്നായ കാക്കനാം കോട്ട സ്ഥിതിചെയ്തതെന്നും ചൂണ്ടിക്കാട്ടുന്നു. ടിപ്പുവിന്റെ സൈനിക കേന്ദ്രത്തിന് സമീപം
ടിപ്പുവിനെ ഭയന്ന് പലായനം ചെയ്തവര്‍ കുടിയിരുന്നു എന്ന് വിശ്വസിക്കാന്‍ വയ്യ.

ഇക്കാലത്തും ദീപാവലി കഴിഞ്ഞു വരുന്ന അമാവാസിയുടെ പിറ്റേന്ന് കര്‍ണാടകയിലെ ചിത്രദുര്‍ഗയിലും ഈ ആഘോഷം നടക്കാറുണ്ടത്രേ. അങ്ങനെവരുമ്പോള്‍ കൃഷിയും കന്നുകാലി വളര്‍ത്തലും ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരുന്ന ഒരു ജനസമൂഹം പലായനത്തെത്തുടര്‍ന്ന് എത്തിപ്പെട്ട നാട്ടിലും അവര്‍ ആ ആചാരം കൈവിടാതെ പിന്തുടര്‍ന്നതിന്റെ തെളിവാണിതെന്ന് പറയാം. കബനിക്കരയില്‍ സ്ഥിരതാമസക്കാരായ കര്‍ണാടക വംശജരായ ഗോത്രസമൂഹങ്ങളില്‍ പെണ്‍മക്കള്‍ വിവാഹം കഴിച്ച് പോകുമ്പോള്‍ ജാമാതാവിന്റെ കൈയില്‍ അണിയിച്ചൊരുക്കിയ കാളക്കുട്ടിയെക്കൂടി സ്ത്രീധനമായി നല്കുന്ന ആചാരം ഇന്നും നിലനില്‍ക്കുന്നു എന്നതും ഇവരുടെ സമ്പന്നമായിരുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ ശേഷിപ്പുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Tags: Kabani riverMoorihabbamemory of survival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് ജില്ലകളിൽ കളിരായി വേനല്‍മഴ; കൂടതൽ ജില്ലകളിൽ മഴയെത്തും;; കുടിവെള്ളക്ഷാമം രൂക്ഷം; വടക്കന്‍ വയനാട്ടിലും വെള്ളമില്ല

പുതിയ വാര്‍ത്തകള്‍

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.