കായംകുളം: അനധികൃതമായി ബാറിന് എന്‍ഒസി നല്കിയ സംഭവുമായി ബന്ധപ്പെട്ടുള്ള ഫയല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വീട്ടില്‍ കൊണ്ടുപോയത് വീണ്ടും വിവാദത്തിന് കാരണമായി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സനെ ചേംബറില്‍ തടഞ്ഞുവെച്ച് ഫയല്‍ ആവശ്യപ്പെട്ടപ്പോഴാണ് വിവാദ ഫയല്‍ ചെയര്‍പേഴ്സന്റെ വീട്ടില്‍ നിന്നും നഗരസഭയില്‍ എത്തിച്ചത്. ഇതിനിടെ കൗണ്‍സിലര്‍മാര്‍ നടത്തിയ പരിശോധനയില്‍ സെക്രട്ടറിയുടെ കുറിപ്പ് എഴുതിയ ഫയല്‍ നശിപ്പിച്ചതായി കണ്ടെത്തി.
നിയമവിരുദ്ധമായി മുന്‍തീരുമാനം റദ്ദ്ചെയ്യാന്‍ മൂന്നു ദിവസം മുമ്പ് നോട്ടിസ് നല്കി സ്പെഷ്യല്‍ കൗണ്‍സില്‍ കൂടണമെന്നാണ് ചട്ടം. ഇതിന് വിരുദ്ധമായി ചെയര്‍പേഴ്സണും ഭരണകക്ഷി അംഗങ്ങളും എടുത്ത തീരുമാനം കോടതി അലക്ഷ്യനടപടി നേരിടേണ്ടിവരുമെന്നായിരുന്നു സെക്രട്ടറിയുടെ ഫയലിലെ കുറിപ്പ്. ബാര്‍വിഷയത്തില്‍ കഴി ഞ്ഞ ജനുവരി 16ന് കൂടിയ കൗണ്‍സില്‍ ആണ് കുറ്റിതെരുവിലുള്ള ഹോട്ടലിന് എന്‍ഒസി നല്‍കിയത്. ഇതിനെതിരെ ചില മതസംഘടനകള്‍ നഗരവികസന വകുപ്പിന് മന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൗണ്‍സില്‍ തീരുമാനം മന്ത്രി സ്റ്റേ ചെയ്തു.
ഇതിനെതിരെ ഹോട്ടല്‍ ഉടമ ഹൈക്കോടതിയില്‍ ഹര് ജി നല്‍കിയതിനെ തുടര്‍ന്ന് മന്ത്രിയുടെ സ്റ്റേ ഹൈക്കോടതി നീക്കം ചെയ്തു. എന്‍ഒസി നല്കാന് കോടതി നഗരസഭയോട് നിര്‍ദ്ദേശിച്ചു. അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിനി’്വ നഗരസഭ നേരത്തെ എന്‍ഒസി നല്കാ നെടുത്ത തീരുമാനം റദ്ദാക്കാനും ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചിന് അപ്പീല്‍ നല്‍കാനും തീരുമാനിച്ചു. പുതിയ മദ്യനയം നടപ്പാക്കേണ്ടതിനാലാണ് ഈ തീരുമാനം കൈ കൊണ്ടതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ രാജശ്രീ കോമളത്തും, വൈസ് ചെയര്മാന് അഡ്വ. യു. മഹമ്മദും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: