കോട്ടയം: ജനപക്ഷയാത്രയെ തകര്‍ക്കാന്‍ സംസ്ഥാനത്തെ മദ്യലോബി ശ്രമിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്.
യാത്രക്ക് പണപ്പിരിവ് നടത്തിയെന്ന ആരോപണം ഗൂഢാലോചനയെന്ന് സംശയിക്കുന്നു.
പിരിവ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തുമെന്നും വി എം സുധീരന് കോട്ടയത്ത് പറഞ്ഞു.
ജനപക്ഷയാത്രയ്ക്കു വേണ്ടി ചങ്ങനാശേരിയില്‍ പിരിവു നടത്തിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം ഡി സി സി പ്രസിഡന്റുമായി ഇതിനെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ആരോപണം നേരിടുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: