തൊടുപുഴ : ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്നിന് തൊടുപുഴയില്‍ ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണവും നവാഹതര്ക്ക് സ്വാഗതവും ഒരുക്കിയുള്ള പൊതുയോഗവും നടക്കും. രാവിലെ 11ന് തൊടുപുഴ മുന്‍സിപ്പല്‍ മൈതാനിയിലാണ് പരിപാടി നടക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ദക്ഷിണമേഖല പ്രസിഡന്റ് പ്രതാപചന്ദ്രവര്‍മ മുഖ്യപ്രഭാഷണം നടത്തും. പാര്‍ട്ടി ജില്ല സെക്രട്ടറി വി.കെ വേലുക്കുട്ടന്, നേതാക്കളായ പി.ആര് വിനോദ്, സന്തോഷ് അറയ്ക്കല്‍, കെ.എസ് അജി എന്നിവര്‍ പ്രസംഗിക്കും. വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ചടങ്ങില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുക്കും. ജില്ലയില്‍ ഒരു ലക്ഷം പേരെ പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: