പറവൂര്‍: കുഡുംബി സേവാസംഘം പറവൂര്‍ താലൂക്ക് യൂണിയന്റെ കീഴിലുള്ള തത്തപ്പിള്ളി 1-ാം നമ്പര്‍ ശാഖാ ഓഫീസ് അടിച്ചു തകര്‍ത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
പിഎസ്സി കോച്ചിങ്ങ് ക്ലാസ്സില്‍ പരിശീലനം നടത്തിക്കൊണ്ടിരുന്ന സുമേഷ്, അനീഷ്, വിഷ്ണു എന്നിവരെ ആക്രമിക്കുകയും ചെയ്ത തത്തപ്പിള്ളിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പടിവട്ടം തങ്കപ്പന് മകന് രൂപേഷ് (28), പുത്തന്‍ വീട്ടില്‍ സേവ്യര്‍ മകന് വില്സന് (19), മാരാന്റെ പറമ്പില്‍ സജീവ് മകന് സജിത്ത് (19) എന്നിവരെയാണ് പറവൂര്‍ എസ്ഐ ടി.വി.ഷിബു അറസ്റ്റ് ചെയ്തത്.
ആക്രമണത്തില്‍ പരിക്കുപറ്റിയവര്‍ പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അക്രമികളുടെ കഞ്ചാവ് ഉപയോഗവും വില്‍പ്പനയും ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം എന്ന് പറയപ്പെടുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: