പറവൂര്‍: പറവൂര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന് തിരിച്ചടി. ഒക്ടോബര്‍ 31ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അംബേദ്കര്‍ പാര്ക്കിന് ജവഹര്‍ലാല്‍ നെഹ്റു സയന്‍സ് പാര്‍ക്ക് എന്ന് പേരിടാന്‍ ഐക്യകണ്ഠേന പാസാക്കിയിരുന്നു. ഇത് പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.
പാര്‍ക്കിന്റെ പേര് മാറ്റം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്കി. നോട്ടീസില്‍ 30-ാം തീയ്യതി കൂടിയ കൗണ്‍സില്‍ യോഗതീരുമാനം പുനഃപരിശോധിക്കണമെന്നായിരുന്നു എഴുതിയിരുന്നത്. കൗണ്‍സില്‍ കൂടിയ ഉടനെ ചെയര്‍ പേഴ്സണ്‍ 30-ാം തീയതി അങ്ങനെയൊരു കൗണ്‍സില്‍ കൂടിയിട്ടില്ലായെന്നു കൂടാത്ത കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം എങ്ങനെ പരിശോധിക്കാനാണ് എന്ന് പറഞ്ഞ് കൗണ്‍സില്‍ പിരിച്ചുവിട്ടു.
അബന്ധം പിണഞ്ഞത് മനസ്സിലായ പ്രതിപക്ഷം സ്ഥലം വിട്ടു.
പ്രതിപക്ഷനേതാവിന്റെ കാര്യപ്രാപ്തിയില്ലായ്മയും കോണ്‍ഗ്രസ്സുമായി പ്രതിപക്ഷനേതാവിനുള്ള അതിരുകടന്ന ബന്ധവുമാണ് ബോധപൂര്‍വ്വമായ ഈ തെറ്റ് വരുവാന്‍ കാണമെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം ആരോപിക്കുന്നത്. സംഭവം പുറത്ത് വന്നതോടു കൂടി സിപിഎമ്മിനും സിപിഐയ്ക്കും വലിയ നാണക്കേടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: