പള്ളുരുത്തി: അമിതവേഗതയില്‍ പാഞ്ഞ സ്വകാര്യബസ് ബ്രേക്കിട്ടതിനെത്തുടര്‍ന്ന് ബസ്സില്‍ യാത്രചെയ്യുകയായിരുന്ന അയാള്‍ പിന്‍ഭാഗത്തെ ചില്ല് തകര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണു. എരമല്ലൂര്‍ സ്വദേശി ജോസഫ് സേവ്യറാണ് (65) ബസ്സിന്റെ പിന്‍വശത്തുകൂടി റോഡിലേക്ക് വീണത്. വീഴ്ചയില്‍ ഗുരുതരപരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നട്ടെല്ലിന് പൊട്ടലുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ചൊവ്വാഴ്ച വൈകുന്നേരം തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഐലന്റ്-ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്വീസ്നടത്തുന്ന പിടിസി ബസ്സിലാണ് ഇയാള്‍ യാത്രചെയ്തിരുന്നത്. ബസ്സിന് പിന്നില്‍ വരികയായിരുന്ന വാഹനങ്ങള്‍ക്ക് വേഗത കുറവായതിനാല്‍ അത്യാഹിതം ഒഴിവായി. ബസ്സ് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: