കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ മാധ്യമപുരസ്കാരം കെ. പത്മജനും (മാതൃഭൂമി) ദീപക്ക് ധര്‍മ്മടത്തിനും (അമൃത ടിവി). സാമുഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നതിനാണ് പുരസ്കാരം.
ഡിസം. 7 ന് പുസ്തകോത്സവ വേദിയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. മുതിര്‍ന്ന പത്രപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാമേനോനെ ചടങ്ങില്‍ ആദരിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍പാഷ, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: