മൂവാറ്റുപുഴ: നഗരത്തിലെ ശിവന്‍കുന്ന് വാട്ടര്‍ അതോറിറ്റി, ടി.ബി ജംഗ്ഷന് റോഡിന്റെ സം രക്ഷണഭിത്തി തകര്‍ന്നു. വി ദ്യാ ര്ത്ഥികളടക്കം നൂറ്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന റോഡിന്റെ സൈഡ് ഭിത്തിയാണ് അടര്‍ന്നത്.
വാട്ടര്‍ അതോറിറ്റി, ശിവന് കുന്ന് ഗവ: ഹയര്‍സെക്കന്ററി സ് കൂള്‍ എന്നിവിടങ്ങളിലേക്ക് പോ കുന്ന റോഡ് സംരക്ഷണഭിത്തി തകര്‍ന്ന് അപകടാവസ്ഥയിലായിട്ട് മാസങ്ങളായി.
ശിവന്കുന്നിന് മുകളില്‍ സ്ഥിതിചെയ്യുന്ന വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നിലാണ് ഭി ത്തി തകര്‍ന്നിരിക്കുന്നത്. രണ്ട് വാഹനങ്ങള്‍ ഒരേ സമയം എ ത്തിയാല് അപകടത്തില്‍പ്പെടു ന്ന അവസ്ഥയാണ് നിലിവിലുള്ളത്. ഭിത്തി തകര്‍ന്നതോടെ സൈഡ് ചേര്‍ത്ത് വാഹനങ്ങള്‍ നിറുത്തിയാല്‍ നൂറ് അടിതാഴ്ചയിലേക്ക് പതിക്കും.
സ്കൂള്‍ വിദ്യാര്‍ത്ഥികളട ക്ക മുള്ള കാല്‍നടയാത്രക്കാര്‍ ഏ റെ ഭീതിയിലാണ് ഇതുവഴി സ ഞ്ചരിക്കുന്നത്. റോഡ് സംരക്ഷണഭിത്തി കെട്ടി നന്നാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന പരാതിയാണ് ഉയരുന്നത്.
പിഡബ്ല്യൂഡി ഓഫീസിന് മു കളിലൂടെ കടന്ന് പോകുന്ന റോ ഡിന്റെ ശോച്യാവസ്ഥ ഉദ്യോഗസ്ഥര്‍ക്ക് അറിയാമെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. റോഡ് വീതി കൂട്ടി സംരക്ഷണഭിത്തി കെട്ടിയാല്‍ ടി.ബി. ജം ഗ്ഷനില്‍ നിന്നും കാവുംപടി റോഡിലേക്ക് എളുപ്പം എത്താന്‍ കഴിയും. തിരക്കേറിയ സമയങ്ങളില്‍ ഗതാഗതകുരുക്കിന് പരിഹാരമായി ഇതുവഴി വാഹനങ്ങള്‍ തിരിച്ചുവിടാനും കഴിയും.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മേഖല പൗരസമിതി പിഡബ്ല്യൂഡിക്ക് നിവേദദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: