ആലപ്പുഴ: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ 17ന് കാസര്‍കോഡ് മധൂര്‍ മദനേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നാരംഭിച്ച രഥയാത്ര 28ന് ജില്ലയില്‍ പര്യടനം നടത്തും. രഥയാത്രയെ സ്വീകരിക്കുന്നതിന് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് തണ്ണീര്‍മുക്കത്ത് എത്തുന്ന രഥത്തെ നിരവധി ഇരുചക്രവാഹനങ്ങളുടെയും മറ്റു അകമ്പടിയോടെ സ്വീകരിക്കും. 10ന് ചേര്‍ത്തല കാര്‍ത്യായനി ക്ഷേത്രത്തിന് മുന്നിലെത്തുന്ന രഥയാത്രയ്ക്ക് സ്വീകരണം നല്‍കും.
സ്വീകരണ കമ്മറ്റി പ്രസിഡന്റ് അഡ്വ. മധു രഥത്തിലുള്ള ഭാരതാംബയുടെ വിഗ്രഹത്തില്‍ മാലയിട്ട് സ്വീകരിക്കും. യാത്രാ ക്യാപ്റ്റന്മാരായ വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ എന്നിവരെ വിവിധ സംഘടനാ നേതാക്കള്‍ മാലയണിയിച്ച് ആദരിക്കും.
തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ പീതാംബരന് മാസ്റ്റര്‍, ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ആലപ്പുഴ മുല്ലയ്ക്കല് ക്ഷേത്രത്തിന് സമീപം സ്വീകരണം നല്‍കും. ഇവിടെ പൊതുയോഗം ഇല്ല. 11ന് അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലും വൈകിട്ട് മൂന്നിന് കായംകുളത്തും, അഞ്ചിന് മാവേലിക്കരയിലും സ്വീകരണം നല്‍കും. അമ്പലപ്പുഴയില്‍ ബജ്രംഗ്ദള് സംസ്ഥാന സംയോജകന്‍ പി.ജി. കണ്ണനും കായംകുളത്ത് വിഎച്ച്പി വിഭാഗ് സംഘടനാ സെക്രട്ടറി കെ. ജയകുമാറും, മാവേലിക്കരയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും സംസാരിക്കും.
പത്രസമ്മേളനത്തില്‍ വിഭാഗ് സെക്രട്ടറി പി.ആര്. ശിവശങ്കരന്, സംഘടനാ സെക്രട്ടറി കെ. ജയകുമാര്‍, ജില്ലാ പ്രസിഡന്റ് മേജര്‍ എ.കെ. ധനപാലന്, വര്‍ക്കിങ് പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി വി.ആര്.എം. ബാബു, സംഘടനാ സെക്രട്ടറി കെ. ചന്ദ്രമോഹനന്, ജോയിന്റ് സെക്രട്ടറി എം. ജയകൃഷ്ണന്, പ്രഖണ്ഡ് സെക്രട്ടറി ഓമനക്കുട്ടന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: