ന്യൂദല്‍ഹി:കാഠ്മണ്ഡുവില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാളിലെത്തും .ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രിയുമായി ഔദ്യോഗിക കൂടിക്കാഴ്ചക്ക് പദ്ധതിയില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
ഉച്ചകോടിക്കിടെ ദക്ഷിണേഷ്യയിലെ കഴിയാവുന്ന മുഴുവന്‍ നേതാക്കളുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ വക്താവ് സയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞു.പ്രധാനമന്ത്രി ആയ ശേഷം നരേന്ദ്രമോദി നടത്തുന്ന രണ്ടാമത്തെ നേപ്പാള്‍ സന്ദര്‍ശനമാണിത്.
എന്നാല്‍ അനൗദ്യോഗികമായി ചില ചര്‍ച്ചകള്‍ നടന്നേക്കുമെന്ന സൂചനയുമുണ്ട്. അയല്‍രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: