കൊല്ലം: ഈസ്റ്റ് പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പ്പെട്ട സ്ഥലങ്ങളില്‍ കൊല്ലം ഈസ്റ്റ് പോലീസ് നടത്തിയ റെയ്ഡില്‍ ഒരു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങല്‍ പിടിച്ചു. പാന്‍മസാല, ശംഭു, ചൈനി ഖൈനി, ഗുഡ്ക തുടങ്ങിയ വിവിധ കമ്പനികളുടെ പതിനായിരം പായ്ക്കറ്റോളം പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.
കൊല്ലം സിറ്റി പോലീസ് പരിധിയില്‍ വിവിധയിടങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ അനധികൃത വിപണനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൊല്ലം ഈസ്റ്റ് സിഐ എസ്.ഷെരീഫിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ എസ്.ജയകൃഷ്ണന്, മഹേഷ്പിള്ള, സജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസ്പ്രകാശ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ഹരിലാല്‍, സുനില്‍, സജിത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.
കൊല്ലത്തെ കോളേജുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും മാര്‍ക്കറ്റുകളും കേന്ദ്രമാക്കി കച്ചവടം നടത്തിവന്നിരുന്ന ബീഹാര്‍ സ്വദേശി ഹസന് അക്തര്‍(22) പിടിയിലായി. പ്രധാനമായും ഉത്തരേന്ത്യന്‍ നിന്നും വരുന്ന ട്രെയിനിലാണ് കേരളത്തിലേയ്ക്ക് ഇവ കടത്തുന്നത്. അന്യസംസ്ഥാനതൊഴിലാളികള്‍ക്കും, സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ വേണ്ടിയാണ് ഇയാള്‍ ഇത്രയധികം പുകയില ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചിരുന്നത്. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക മാത്രമാണ് പിടിയിലായ ബീഹാര്‍ സ്വദേശിയുടെ ജോലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: