കുണ്ടറ: കൊടുംകുറ്റവാളികളും അന്തര്‍സംസ്ഥാന മോഷ്ടാക്കളും കുണ്ടറ പോലീസിന്റെ പിടിയിലായി.
കുണ്ടറയിലും പരിസരത്തുമുണ്ടായ തുടര്‍ച്ചയായിട്ടുള്ള മോഷണങ്ങളെത്തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്പി എസ്.സുരേന്ദ്രന്റെ നിര്‍ദ്ദേശാനുസരണം ഇളമ്പല്‍ സ്വദേശിയായ ആലിയത്ത് മേലതില്‍ സനോജ് മന്‍സിലില്‍ സനോജ് എന്നു വിളിക്കുന്ന സനൂപ് (26), വിളക്കുടി ഷീജാഭവനില്‍ ഷിജു എന്നു വിളിക്കുന്ന ഷിബു (27) എന്നിവരെയാണ് കൊട്ടാരക്കര ഡിവൈഎസ്പിയുടെ ആന്റ് തെഫ്റ്റ് സ്ക്വാഡും കുണ്ടറ പോലീസും നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്.
കൂട്ടുകാരായ പ്രതികള്‍ വര്‍ഷങ്ങളായി മോഷണവും പിടിച്ചുപറിയും തൊഴിലാക്കിയവരാണ്.
ഒക്ടോബര്‍ 30ന് കുണ്ടറയ്ക്ക് സമീപം പെരുമ്പുഴയില്‍ ജോലി കഴിഞ്ഞു വന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും നാലരപവന്‍ മാല പൊട്ടിച്ചെടുത്ത കേസിന്റെ അന്വേഷണത്തിനിടയിലാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. കുണ്ടറ സിറാമിക്സിന് സമീപം ഗിരിയുടെ വീടിന്റെ പൂട്ടുപൊളിച്ച് മോഷണം നടത്തുന്നതിനിടയില്‍ വീട്ടുകാര്‍ എത്തിയതിനാല്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഒരു വാച്ച് മാത്രം എടുക്കുന്നതിനേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ.
രണ്ടുവര്‍ഷം മുമ്പ് മോഷണശ്രമത്തിനിടയില്‍ അച്ചന്‍കോവിലില്‍ വച്ച് നാട്ടുകാര്‍ പിടികൂടി തമിഴ്നാട് പോലീസിന് ഇവരെ കൈമാറിയിരുന്നു. മധുര പാളയംകോട്ട ജയിലില്‍ ഒരുമിച്ച് കഴിയുന്നതിനിടയില്‍ ഇരുവരും തമിഴ്നാട്ടുകാരായ നിരവധി മോഷ്ടാക്കളെ പരിചയപ്പെടുകയും ജയിലില്‍ നിന്ന് ഇറങ്ങി വീണ്ടും മോഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. മോഷണത്തിന് ശ്രമിക്കവേ നാട്ടുകാര്‍ ഓടിച്ചു.
ഒരു ദിവസം ഇവര്‍ ജയിലിന്റെ ചെറിയ ഗേറ്റ് ചാടി ജയില്‍ വളപ്പിലെത്തി അവിടെ നിന്നും ജയിലിലെ സര്‍ക്കാര്‍ വക സ്പ്ലെന്‍ഡര്‍ ബൈക്ക് മോഷ്ടിച്ചുകൊണ്ടാണ് പുറത്തുവന്നത്. കിളികൊല്ലൂര്‍ സിയാറത്തുംമൂട് പള്ളിയുടെ അടുത്തുള്ള പൂട്ടിക്കിടന്ന വീട് പൊളിച്ച് 32 പവന് മോഷ്ടിച്ചതും അടൂരില്‍ സ്ത്രീയുടെ മാല പൊട്ടിച്ചതും ഇവരാണ്. ജയിലില്‍ നിന്നും മോഷ്ടിച്ച ബൈക്കിന് വേഗത പോരാതെ വന്നതിനാല്‍ അടൂരില്‍ നിന്നും പള്‍സര്‍ ബൈക്ക് മോഷ്ടിച്ചുകൊണ്ടുവന്നാണ് പെരുമ്പുഴയിലേതടക്കം നിരവധി മാലമോഷണക്കേസുകള്‍ നടത്തിയത്.
ട്രെയിനുകളില്‍ ഇവര്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ട്രെയിനുകള്‍ ക്രോസിംഗിനായി നിര്‍ത്തി ഇടുമ്പോള്‍ ബാഗുകള്‍ നോക്കി വയ്ക്കുകയും ട്രെയിന്‍ നീങ്ങി തുടങ്ങുമ്പോള്‍ ബാഗും എടുത്ത് പുറത്തുചാടി പോകുന്നതും ഇവരുടെ രീതിയാണ്. ഇത്തരത്തില്‍ ഇവര്‍ ഇരുപതോളം മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മോഷണം നടത്തികിട്ടുന്ന സ്വര്‍ണം അടക്കമുള്ള മുതലുകള്‍ തമിഴ്നാട്ടില്‍ വിറ്റിട്ടുള്ളതായി സംശയിക്കുന്നു. മോഷ്ടിച്ച് ലഭിക്കുന്ന പണം ബാംഗ്ലൂരില്‍ എത്തുന്ന പ്രതികള്‍ മയക്കുമരുന്നു വാങ്ങാനും അനാശാസ്യത്തിനും ഉപയോഗിക്കുന്നു.
കൊട്ടാരക്കര റൂറല്‍ എസ്പി എസ്.സുരേന്ദ്രന് ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിച്ച അന്വേഷണസംഘത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പി എം.കെ.സുള്‍ഫീക്കര്‍ കുണ്ടറ പോലീസ് ഇന്‍സ്പെക്ടര്‍ ജെ.ഉമേഷ്കുമാര്‍, എസ്ഐ എന്‍.സുനീഷ് എന്നിവരെ കൂടാതെ ആന്റി തെഫ്റ്റ് സ്ക്വാഡ് എസ്ഐമാരായ ബിനോജ് അംഗങ്ങളായ എഎസ്ഐ ബാബുകുമാര്‍, ശങ്കരപ്പിള്ള, എസ്സിപിഒമാരായ ഷാജഹാന്, അജയകുമാര്‍, രാധാകൃഷ്ണന്, പ്രകാശ്, ആഷിക് കോവൂര്‍, സൈബര്‍സെല്‍ എസ്സിപിഒ ബിനു, കുണ്ടറ പോലീസ് സ്റ്റേഷനിലെ ജിഎസ്ഐ ഉദയകുമാര്‍ എസ്സിപിഒമാരായ ഷാജഹാന്, നിക്സന്ചാള്സ് എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ മോഷണങ്ങള്‍ക്ക് തുമ്പുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തമിഴ്നാട് പോലീസും കസ്റ്റഡിയില്‍ വാങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: