കൊച്ചി: ജനാധിപത്യം സംരക്ഷിക്കേണ്ടവര്‍ ജനവിരുദ്ധരാകുന്നത് കേരളത്തിന് ശാപമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. അനധികൃതമായി നിര്‍മ്മിക്കുന്ന പച്ചാളം പാലത്തിനെതിരെ നടന്ന പ്രക്ഷോഭ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില തല്പരകക്ഷികളെ സംരക്ഷിക്കാന്‍ 450ഓളം പേരെ കുടിയൊഴിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി ജനവിരുദ്ധമാണ്. സ്ഥലം എംഎല്‍എയും എംപിയും മറ്റ് ഉന്നതരും ചേര്‍ന്ന് പച്ചാളം മേല്‍പാലം അട്ടിമറിച്ചു. ഇതിന്റെ മറവില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.
കേരളഭരണത്തില്‍ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. നിയമവിരുദ്ധമായി നിര്‍മ്മിക്കുന്ന പാലം നിര്‍മ്മാണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കേരള-കേന്ദ്രസര്‍ക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തും. ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന് ബിജെപിയുടെ പൂര്‍ണ്ണ പിന്തുണയും മുരളീധരന് വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: