ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തിലെ കേരളത്തിന്റെ ആശങ്ക തമിഴ്നാട് മനസിലാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
117 വര്‍ഷം പഴക്കമുള്ള ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകാം. അത് തമിഴ്നാട് മനസിലാക്കണം. ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ ഡാം സുരക്ഷിതമല്ലെന്നും മനസിലാക്കണം.
കേരളത്തെ സംബന്ധിച്ചടത്തോളം ജനങ്ങളുടെ സുരക്ഷ പ്രധാനമാണ്. അതോടൊപ്പം തമിഴ്നാടിന് ജലവും നല്കാന് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലനിരപ്പ് 142 അടിയായതോടെ വന്യജീവികളെ അത് പ്രതികൂലമായി ബാധിച്ചു തുടങ്ങി. 1400 ഏക്കര്‍ വനം ഇതിനോടകം വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: