തൃശൂര്‍: സമ്പൂര്‍ണ മദ്യ നിരോധനമെന്ന സര്‍ക്കാര്‍ നയം അപ്രായോഗികമാണെന്നും ഇത് കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കുമെന്നും ട്രേഡ് യൂണിയനുകള്‍. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താനും തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ചേര്‍ന്ന കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന് സംയുക്ത സമിതിയുടെ സംസ്ഥാന സമരപ്രഖ്യാപന കണ്വെന്ഷന് തീരുമാനിച്ചു.
ഡിസംബര്‍ 10ന് കളക്ടറേറ്റുകളിലേക്കും ജനുവരിയില്‍ നിയമസഭയിലേക്കും മാര്‍ച്ച് നടത്തും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയര്മാന് കെ.പി.രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ബിഎംഎസ്, എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു, എച്ച്എംഎസ് പ്രതിനിധികളായ കെ.എം.സുധാകരന്, ടി.കൃഷ്ണന്, ടി.രമേശന്, ടി.വി.ശങ്കരനാരായണന്, എം.കെ.ഉണ്ണിക്കൃഷ്ണന്, ആറ്റിങ്ങല്‍ അജിത്ത്, കെ.കെ.പ്രകാശന്, കെ.ടി.രാജീവന് എന്നിവര്‍ സംസാരിച്ചു.
സി.കെ.ചന്ദ്രന് സ്വാഗതവും കെ.എ.ശിവാനന്ദന് നന്ദിയും പറഞ്ഞു. കള്ള് ചെത്ത് വ്യവസാസം സംരക്ഷിക്കുന്നതിന് ടോഡി ബോര്‍ഡ് രൂപീകരിക്കുക, നീര ഉത്പാദനം സ്വകാര്യ സഥാപനങ്ങള്‍ക്ക് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സമ്പൂര്‍ണ മദ്യ നിരോധനം അപ്രായോഗികമാണെന്ന് വിവിധ കമ്മീഷനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അവഗണിച്ച് പത്ത് വര്‍ഷം കൊണ്ട് മദ്യനിരോധനം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് സംശയാസ്പദമാണെന്നും യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: