ചവറ: വടക്കുംതല പനയന്നാര്‍കാവ് സ്കൂള്‍, ക്ഷേത്രം, കുമ്പളത്ത് ശങ്കുപിള്ള സ്മാരക ഗ്രന്ധശാല ഇവയ്ക്കിടയിലായി സ്ഥാപിച്ചിട്ടുള്ള ബിഎസ്എന്‍എല്‍ ടവര്‍ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നതായി വടക്കുംതല പൗരസമിതി ആരോപിച്ചു. 10 വര്‍ഷം മുമ്പാണ്് ഈ ടവര്‍ നിര്‍മ്മിച്ചത്. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ജനറേറ്റര്‍ ആരോ നശിപ്പിച്ചു.
അന്ന് ബന്ധപ്പെട്ട അധികാരികള്‍ക്കും പോലീസിനും പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല. ജനറേറ്റര്‍ ശരിയാക്കുന്നതിനോ മതില്‍കെട്ടി സംരക്ഷിക്കുന്നതിനോ ഇനിയും നടപടിയായിട്ടില്ല. സന്ധ്യമയങ്ങുന്നതോടെ സാമൂഹ്യവിരുദ്ധര്‍ എത്തി മദ്യപിച്ച് ബഹളം ഉണ്ടാക്കുക എന്നത് നിത്യസംഭവമാണെന്ന് പൗരസമിതി ചവറ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. 1600ഓളം കുട്ടികള്‍ പഠിക്കുന്ന പനയന്നാര്‍കാവ് സ്കൂളിനും ക്ഷേത്രത്തിനും ഗ്രന്ഥശാലയ്ക്കും മുന്നിലായി നടക്കുന്ന ഈ സാമൂഹ്യവിരുദ്ധശല്യം ഇല്ലാതാക്കന്‍ നടപടി കൈക്കൊള്ളണമെന്ന് സംഘടനാ നേതാക്കളായ കുമ്പളത്ത് രാജേന്ദ്രന്, സിദ്ദിഖ് മംഗലശ്ശേരി എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: