ഓയൂര്‍: സാമൂഹ്യ ഐക്യം വിളമ്പരം ചെയ്യുന്ന വെളിനല്ലൂര്‍ ഹിന്ദു സംഗമം ഇന്ന് കരിങ്ങന്നൂര്‍ ശ്രീഭദ്രകാളീ ഭുവനേശ്വരീക്ഷേത്ര മൈതാനത്ത് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. മഹത്തായ ചരിത്രപാരമ്പര്യം വെളിനല്ലൂരിന്റെ പ്രത്യേകതയാണ്. ബാലീ സുഗ്രീവ സഹോദരന്മാര് ഇവിടെ ജീവിച്ചിരുന്നതിന്റെ തെളിവായി ബാലിയന്കുന്നും സുഗ്രീവന്കുന്നും ജനമനസുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഭാരതക്കളിയുടെ നാടായ കരിങ്ങന്നൂരില്‍ പ്രഥമ വെളിനല്ലൂര്‍ സംഗമത്തിന് തിരിതെളിയുമ്പോള്‍ ഒരു മഹത്തായ പാരമ്പര്യത്തിന്റെ പുനരവതരണത്തിന് തുടക്കമാകും.
ഹിന്ദു ഐക്യവേദി പഞ്ചായത്ത് സമിതിയാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്. മഹത് വ്യക്തിത്വങ്ങളെ ആദരിക്കുകയും പുതുതലമുറയിലെ പ്രതിഭകളെ അനുമോദിക്കുകയും ചെയ്യുന്ന ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുന്നത് റിട്ട: ദേവസ്വം വിജിലന്‍സ് ഓഫീസര്‍ പി.എന്‍.രാജശേഖരനാണ്.
ക്ഷേത്രം സെക്രട്ടറി എന്‍. രാമചന്ദ്രന്‍പിള്ള സ്വാഗതം പറയുന്ന വേദിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന നേതാക്കളായ തഴവ സഹദേവന്, തെക്കടം സുദര്ശനന്, ജില്ലാ നേതാക്കളായ പുത്തൂര്‍ തുളസി, മഞ്ഞപ്പാറ സുരേഷ്, പി.ശശിധരന്‍പിള്ള കെ. വി. സന്തോഷ് ബാബു തുടങ്ങിയവരും വിവിധ സമുദായ നേതാക്കളും വെളിനല്ലൂര്‍ പഞ്ചായത്തിലെ ക്ഷേത്രഭരണസമിതി പ്രതിനിധികളും സംബന്ധിക്കും. സ്വാഗത സംഘം സെക്രട്ടറി ഹരിലാല്‍ നന്ദി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: