കൊച്ചി: പതിനെട്ടാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി അഖിലകേരള അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ‘വര്‍ണോല്‍സവം 2014’ ചിത്രരചനാ മല്‍സരം നാളെ രാവിലെ 10ന് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ സിനിമാതാരം കൃഷ്ണ ഉദ്ഘാടനം ചെയ്യും.
എല്‍.കെ.ജി- യുകെജി, എല്‍പി, യുപി, ഹൈസ്കൂള്‍-പ്ലസ്ടു, വിഎച്ച്എസ്സി തുടങ്ങി നാലു വിഭാഗങ്ങളിലാണ് മല്‍സരം. പ്രവേശന ഫീസ് ഇല്ല. യുപി മുതല്‍ ഹയര്‍ സെക്കന്ററി വരെ വാട്ടര്‍കളറും, എല്‍കെജി, യുകെജി, എല്‍പി വിഭാഗങ്ങള്‍ക്ക്, വാട്ടര്‍ കളറോ ക്രയോണ്‍സോ ഉപയോഗിക്കാം. വിജയികള്‍ക്ക് കാഷ് അവാര്‍ഡും പുസ്തകവും സര്‍ട്ടിഫിക്കറ്റും നല്‍കും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകള്‍ക്ക് രണ്ടായിരം രൂപയുടെ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: