പരവൂര്‍: ബാര്‍ വിഷയത്തില്‍ കോടികള്‍ കോഴകൈപ്പറ്റിയ കെ.എം.മാണിയെ രക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി ബി.രാധാമണി. കെ.എം.മാണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് അവര്‍ പറഞ്ഞു. ബിജെപി ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ പരവൂരില്‍ നടന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മണ്ഡലം പ്രസിഡന്റ് എസ്.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമരത്തില്‍ ജില്ലാനേതാക്കളായ അഡ്വ.ഗോപകുമാര്‍, അഡ്വ.കിഴക്കനേല സുധാകരന്, അഡ്വ.കൃഷ്ണചന്ദ്രമോഹന്‍, എസ്.ഷീല, മണ്ഡലം ഭാരവാഹികളായ വി.കെ.ആശാന്, അനില്‍ പൂയപ്പള്ളി, സത്യന് പാലോട്ടുകാവ്, മീയണ്ണൂര്‍ സുരേഷ്ബാബു, ബീനാരാജന്‍, സുഭാഷിണിഅമ്മ, ചാത്തന്നൂര്‍ സുരേഷ്, പ്രദീപ്, രാജഗോപാലന്‍നായര്‍, രഞ്ജിത്ത്, ബേബി, രാജേന്ദ്രന്‍പിള്ള, സുനി എന്നിവര്‍ സംസാരിച്ചു.
കോഴയില്‍ സര്‍ക്കാരുമായി ഒത്തുകളിക്കുന്ന പ്രതിപക്ഷമുന്നണിയെ പിരിച്ചുവിടണമെന്ന് ഓയൂരില്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ഷകമോര്‍ച്ച സംസ്ഥാനവൈസ്പ്രസിഡന്റ് ആയൂര്‍ മുരളി പറഞ്ഞു. അഴിമതിയില്‍ പരസ്പരം അഡ്ജസ്റ്റ്മെന്റ് ചെയ്ത് ഭരണം നടത്തുന്ന രണ്ട് മുന്നണികളും പരസ്പരസഹായസഹകരണ സംഘങ്ങളായി അധഃപതിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി നടത്തുന്ന പ്രക്ഷോഭപരിപാടികള്‍ വിജയം വരെയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ചടയമംഗലം മണ്ഡലം കമ്മിറ്റി യുവനേതൃത്വത്തില്‍ ഓയൂരില്‍ നടത്തിയ സത്യാഗ്രഹത്തില്‍ മണ്ഡലം പ്രസിഡന്റ് എം.ആര്.സുരേഷ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ജില്ലാകമ്മിറ്റിയംഗം എസ്.വിജയന്, മണ്ഡലം ജനറല്‍സെക്രട്ടറി ബിജു, കരിങ്ങന്നൂര്‍ മനോജ്, ഷിബു കോട്ടുക്കല്‍ എന്നിവര്‍ സംസാരിച്ചു.
പുനലൂരില്‍ മണ്ഡലം പ്രസിഡന്റ് ആലംഞ്ചേരി ജയചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ ജില്ലാ വൈസ്പ്രസിഡന്റ് ദിനേശ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.തുളസീധരന്‍പിള്ള, വടമണ്‍ ബിജു, ഇടമണ്‍ റജി, ഏരൂര്‍ സുനില്‍, വിജയന് ആലംഞ്ചേരി, ബാനര്‍ജി, അജിത് ആരംപുന്ന, സാബു കലയനാട്, പുഷ്പകുമാരി, ബിനുസുദേവന്, എന്‍.ജോര്‍ജ്, ഗുണശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു.
ബിജെപി പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസസമരം ജില്ലാസെക്രട്ടറി പൂന്തോട്ടം സത്യന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി അധ്യക്ഷത വഹിച്ചു. വില്ലൂര്‍ സന്തോഷ്, മാലൂര്‍ ഉണ്ണികൃഷ്ണന്, കറവൂര്‍ കണ്ണന്, സേതുനെല്ലിക്കോട്, ഹരീഷ്കുമാര്‍, രാജഗോപാല്‍, ലാല്‍ പട്ടാഴി, ശ്രീധരന് വാഴപ്പാറ, രമേശ് മേലില, പാതിരിക്കല്‍ ശശി, രതീഷ് ഇരണൂര്‍, വടകോട് ബാലകൃഷ്ണന്, വിശ്വനാഥനാചാരി, സുകു.പി, ഉണ്ണിത്താന് എന്നിവര്‍ സംസാരിച്ചു.
കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി കെ.എം.മാണിയുടെ ബാര്‍കോഴ കേസ് സിബിഐ അന്വേഷിക്കണമെന്നും മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും ബിജെപി പ്രവര്‍ത്തകര്‍ സത്യാഗ്രഹം നടത്തി. സത്യാഗ്രഹം ജില്ലാജനറല്‍സെക്രട്ടറി മാലുമേല്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അനില്‍ വാഴപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറിമാരായ അനൂപ് തോട്ടത്തില്‍, എസ്.രഞ്ജിത്ത്, തഴവാ വിമല്‍, ഗോകുലം തുളസി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: