കൊട്ടാരക്കര: മോഷണക്കുറ്റം ആരോപിച്ച് കുളക്കട തുരുത്തിലമ്പലം സ്വദേശിയായ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പട്ടികജാതിവര്‍ഗ ഗോത്രകമ്മീഷന്‍ അംഗം എഴുകോണ്‍ നാരായണന് തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയോടെയാണ് എഴുകോണ്‍ നാരായണനും സംഘവും സ്കൂളിലും കുട്ടിയുടെ വീട്ടിലും കുട്ടിയെ ചികിത്സിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുമെത്തി തെളിവെടുപ്പ് നടത്തിയത്.
കുട്ടിയുടെയും രക്ഷകര്‍ത്താക്കളുടെയും മൊഴി രേഖപ്പെടുത്തുകയും ആശുപത്രി രേഖകളടക്കം പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി എഴുകോണ്‍ നാരായണന് പറഞ്ഞു. 17ന് ഉച്ചയോടെയായിരുന്നു കുട്ടിയെ അധ്യാപകര്‍ കൈകൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചത്. അവശനിലയിലായ കുട്ടിയെ പിന്നീട് രക്ഷകര്‍ത്താക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മര്‍ദ്ദനവിവരങ്ങള്‍ പുറത്തറിഞ്ഞത്.
പുത്തൂര്‍ പൊലീസ് കേസെടുക്കുകയും സംഭവം വിവാദമായതിനെ തുടര്‍ന്ന് അധ്യാപകരും ഇടത് സംഘടനാനേതാക്കളും ഇടപെട്ട് കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തി. രക്ഷകര്‍ത്താവിനെ സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിപ്പിക്കാനായിരുന്നു ശ്രമം. കഴിഞ്ഞദിവസം സ്കൂള്‍ പിടിഎ കമ്മിറ്റി കൂടുകയും അധ്യാപകനെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടെടുക്കുകയും ചെയ്തു. ഇതിനെതിരെ പലകോണുകളില്‍ നിന്നും പ്രതിഷേധമുണ്ടായി. വിഷയം ശ്രദ്ധയില്‍പ്പെട്ട പട്ടികജാതി കമ്മീഷന് സ്വമേധയാ കേസെടുക്കുന്നതിന് വേണ്ടി സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു. ഈ സമയത്തും രക്ഷകര്‍ത്താവും കുട്ടിയും ഉണ്ടായ സംഭവങ്ങള്‍ വിവരിക്കുകയും പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും അറിയിച്ചു.
തങ്ങളെ പല കോണുകളില്‍ നിന്നും സ്വാധീനിക്കാന്‍ ശ്രമിച്ചതായും ഇവര്‍ അറിയിച്ചു. പോലീസ് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടി കൈക്കൊള്ളുമെന്നും അംഗം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: