കൊല്ലം: ദേശീയോദ്ഗ്രഥനവും ദേശഭക്തിയും മതസൗഹാര്‍ദ്ദവും പരിപോഷിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന ക്വാമി ഏകതാവാരത്തിന് ജില്ലയില്‍ തുടക്കം കുറിച്ചു. നെഹ്റുയുവകേന്ദ്ര, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ എടുത്തു. ജില്ലാകളക്ടര്‍ പ്രണബ്ജേ്യാതി നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി.ഉണ്ണികൃഷ്ണന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മതസൗഹാര്‍ദ്ദ ഫൗണ്ടേഷന്റെ ഫണ്ട് ശേഖരണം നെഹ്റു യുവകേന്ദ്ര വോളണ്ടിയര്‍ അഖില്‍ വിശ്വനാഥില്‍നിന്നും സ്റ്റാമ്പ് വാങ്ങി കളക്ടര്‍ ഉദ്ഘാടനംചെയ്തു.
യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുല്‍ റഷീദ്, അസിസ്റ്റന്റ് എഡിറ്റര്‍ ജസ്റ്റിന് ജോസഫ്, നെഹ്റുയുവകേന്ദ്ര വോളന്റിയര്‍മാര്‍, കളട്രേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാരാചരണത്തിന്റെ ഓരോദിവസവും വിവിധ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പ്രചാരണം നടത്തുന്നത്.
ബുധനാഴ്ച്ച ദേശീയോദ്ഗ്രഥന മതസൗഹാര്‍ദ്ദ ദിനമായി ആചരിച്ചു. ന്യൂനപക്ഷ ക്ഷേമദിനമായ ഇന്ന് ന്യൂനപക്ഷങ്ങള്‍ക്കായി പ്രധാനമന്ത്രി അവതരിപ്പിച്ച പതിനഞ്ചിന പരിപാടിയുടെ പ്രചാരണം നടക്കും. ഭാഷാസൗഹാര്ദ്ദദിനമായ 21ന് ഭാഷാസ്നേഹം വളര്‍ത്തുന്നതിന് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: