ന്യൂദല്‍ഹി: വര്‍ഷാവസാനത്തോടെ ഭാരതത്തിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം അമേരിക്കയെ മറികടക്കും. നിലവില്‍ 2.13 കോടിയാണ് ഭാരതത്തിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. ഇത് 2014 ഡിസംബറോടെ 3.02 കോടിയും 2015 ജൂണ്‍ മാസത്തോടെ 3.54 കോടിയുമാകും.
നിലവില്‍ ഭാരതത്തിന് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മൂന്നാമതാണു സ്ഥാനം. ഒന്നാമത് ചൈന, ആറുകോടി. രണ്ടാംസ്ഥാനത്ത് അമേരിക്ക, 2.79 കോടി.
ഭാരതത്തില്‍ മൊബൈല്‍ ഫോണില്‍ ഇന്റര്നെറ്റുപയോഗിക്കുന്നതില് ഉണ്ടായ വര്‍ദ്ധനയാണ് ഈ കുതിപ്പിനു കാരണമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരതത്തില്‍ ഇന്റര്നെറ്റുപയോഗ വളര്‍ച്ചാനിരക്ക് 32 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: